Site iconSite icon Janayugom Online

സീ5 മലയാളത്തിൽ ഏറ്റവും വലിയ റെക്കോർഡ് ഓപ്പണിംഗ് നേടി “സുമതി വളവ് ”

സീ5‑ൽ വേൾഡ് ഡിജിറ്റൽ പ്രീമിയറായി എത്തിയ സുമതി വളവ് മലയാള സിനിമയ്ക്കു ഒരു പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. സീ5 മലയാളത്തിൽ ഓടിടി ചരിത്രത്തിൽ ഏറ്റവും വലിയ റെക്കോർഡ് ഓപ്പണിംഗ് ആണ് ചിത്രം നേടിയിരിക്കുന്നത്.

വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് അഭിലാഷ് പിള്ളയുടെ രചനയിൽ പുറത്തിറങ്ങിയ ഹൊറർ കോമഡി ചിത്രം ” സുമതി വളവ് ” സീ5 ഇൽ മികച്ച അഭിപ്രായത്തോടെ സ്ട്രമിങ് തുടരുന്നു. ദേശീയ തലത്തിൽ, മികച്ച റിവ്യൂസ് വന്ന ” സുമതി വളവ് ” കേരളത്തിലും മികച്ച പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണ്..മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം സീ5‑ൽ പ്രേക്ഷകർക്ക് കാണാം.

പ്രായഭേദമന്യേ എല്ലാത്തരം പ്രേക്ഷകരെയും ആസ്വദിപ്പിക്കുന്ന ചിത്രം തീയേറ്ററിലെത്തി അൻപതു ദിവസങ്ങൾ പ്രേക്ഷക സ്വീകാര്യത ഏറ്റുവാങ്ങിയ ശേഷമാണ് ഒടിടി പ്ലാറ്റ്ഫോമിലേക്ക് എത്തിയിരിക്കുകയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ, വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്ത് എന്നിവർ ചേർന്നാണ് സുമതി വളവിന്റെ നിർമ്മാണം.

ചിത്രത്തിൽ അർജുൻ അശോകൻ, ഗോകുൽ സുരേഷ്,സിദ്ധാർഥ് ഭരതൻ,ഗോപിക അനിൽ,ശ്രാവൺ മുകേഷ്, നന്ദു, മനോജ് കെ.യു, ശ്രീജിത്ത് രവി, സൈജു കുറുപ്പ്, ബാലു വർഗീസ്, മാളവിക മനോജ്, ശിവദ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആഗോള തലത്തിൽ മികച്ച ഓ ടി ടി പ്ലേറ്റ്ഫോമായ സീ5‑ൽ ചിത്രം റിലീസ് ആയതിൽ അതിയായ സന്തോഷമുമുണ്ടെന്ന് സംവിധായകൻ വിഷ്ണു ശശി ശങ്കർ കൂട്ടിച്ചേർത്തു.സീ5 വഴി സുമതി വളവ് പല ഭാഷകളിലും പ്രേക്ഷകരിലേക്ക് എത്തി മികച്ച അഭിപ്രായം വന്നതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് അർജുൻ അശോകൻ പറഞ്ഞു. സുമതി വളവ് ഒരിക്കൽ കടന്നാൽ തിരിച്ചു പോരാനാവാത്ത വളവ്…സീ5 ഇൽ പ്രദർശനം തുടരുന്നു.

Exit mobile version