Site iconSite icon Janayugom Online

‘സൂപ്പർമാൻ’ ഡിജിറ്റൽ റിലീസിന്; തീയതി പ്രഖ്യാപിച്ച് സംവിധായകൻ

റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന സൂപ്പർമാൻ സിനിമയുടെ ഡിജിറ്റൽ റിലീസ് തീയതി സംവിധായകൻ ജെയിംസ് ഗൺ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15 മുതൽ ആമസോൺ പ്രൈം വീഡിയോ, ആപ്പിൾ ടിവി, ഫാൻഡാംഗോ അറ്റ് ഹോം എന്നിവ ഉൾപ്പെടെയുള്ള സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിൽ സിനിമ ലഭ്യമാകും. തിയേറ്ററുകളിൽ റിലീസ് ചെയ്ത് അഞ്ച് ആഴ്ച പിന്നിടുമ്പോഴാണ് ഈ പ്രഖ്യാപനം. ഐഎംഡിബി റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടുമായി ചിത്രം 581 മില്യൺ ഡോളർ കളക്ഷൻ നേടിയിട്ടുണ്ട്.

ചിത്രത്തിന്റെ 4K യുഎച്ച്ഡി, ബ്ലൂറേ, ഡിവിഡി പതിപ്പുകൾ സെപ്റ്റംബർ 23ന് പുറത്തിറങ്ങും. ആഭ്യന്തര ബോക്സ് ഓഫീസിൽ 331 മില്യൺ ഡോളറിലധികം കളക്ഷൻ നേടി ജെയിംസ് ഗണ്ണിന്റെ സൂപ്പർമാൻ യുഎസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സൂപ്പർമാൻ ചിത്രമായി മാറിയെന്ന് വാർണർ ബ്രദേഴ്സ് അറിയിച്ചു. ഈ വർഷം ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സൂപ്പർഹീറോ ചിത്രം കൂടിയാണിത്.

Exit mobile version