എന്‍സിപി പിളര്‍പ്പിനെത്തുടര്‍ന്ന് മറുകണ്ടം ചാടിയ അജിത് പവാര്‍ പക്ഷത്തെ ഔദ്യോഗിക എന്‍സിപിയായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചത് ചോദ്യം ചെയ്ത് ശരദ് പവാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി. ശരദ് പവാര്‍ പക്ഷത്തിന് എന്‍സിപി-ശരദ്ചന്ദ്ര പവാര്‍ എന്ന പേര് ഉപയോഗിക്കാമെന്ന് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. പാര്‍ട്ടി പേര് ഔദ്യോഗികമായി അജിത് പവാര്‍ പക്ഷത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരാണ് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ശരദ് പവാര്‍ പക്ഷത്തിന് പുതിയ പേര് ഉപയോഗിക്കാമെന്ന് ഉത്തരവിട്ടത്.
നേരത്തെ ഹര്‍ജി സമര്‍പ്പിച്ച വേളയില്‍ കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് ശരദ് പവാര്‍ പക്ഷത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനു അഭിഷേക് സിങ് വി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഹര്‍ജി ഇന്നലെ പരിഗണിച്ചത്. ശരദ് പവാര്‍ പക്ഷത്തിന് ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ ചിഹ്നം അനുവദിക്കണമെന്നും കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിച്ചു.
സമാന വിഷയത്തില്‍ ഉദ്ധവ് താക്കറെ പക്ഷം സമര്‍പ്പിച്ച ഹര്‍ജിയിലെ വിഷയം മനു അഭിഷേക് സിങ് വി കോടതിയില്‍ ബോധിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് പേര് അനുവദിച്ചതിലും കമ്മിഷന്‍ പക്ഷപാതപരമായി പെരുമാറിയെന്ന് അദ്ദേഹം ബോധിപ്പിച്ചു. എന്നാല്‍ കമ്മിഷന്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമതിച്ച കോടതി വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്ശേഷം കേസില്‍ തുടര്‍വാദം നടത്താമെന്ന് നിര്‍ദേശിച്ചു.
English Summary:Supreme Court approves NCP-Sharad Chandrapawar
You may also like this video