Site icon Janayugom Online

സുരേന്ദ്രന്റെ ലോട്ടറി ‘റോക്കറ്റ്’ പരുത്തി മരത്തിലേക്ക്

ഇത് റോക്കറ്റിന്റെ കാലമാണെങ്കിലും സുരേന്ദ്രന്റെ റോക്കറ്റ് പക്ഷേ ചന്ദ്രനെയല്ല, പരുത്തി മരത്തിലേക്കാണ് ലക്ഷ്യവെയ്ക്കുന്നത്. വെങ്കിടങ്ങ് ഓട്ടോസ്റ്റാന്റിലെ ഡ്രൈവർ കണ്ണോത്ത് സ്വദേശി സുരേന്ദ്രന്റെ ഒഴിവ് സമയ വിനോദം ഉപയോഗശൂന്യമായ ലോട്ടറിയാല്‍ റോക്കറ്റ് ഉണ്ടാക്കി ‘വിക്ഷേപിക്കുന്നത്’.

വിക്ഷേപിക്കുന്ന ഓരോ റോക്കറ്റും ഇലകളിൽ കുത്തിയിരിക്കുന്നുവെന്നതാണ് സവിശേഷത. അങ്ങിനെ ഒരു മരത്തിന്റെ ഇലകള്‍ നിറയെ സുരേന്ദ്രന്റെ ലോട്ടറി റോക്കറ്റുകളാണ്. കഴിഞ്ഞ 28 വർഷമായി ഓട്ടോ ഡ്രൈവറാണ്. ഓട്ടം ഇല്ലാത്ത സമയത്ത് ഡ്രൈവർമാര്‍ കൂടുന്നതോടെ വിക്ഷേപണം തുടങ്ങും. നിരവധി ആളുകളാണ് സുരേന്ദ്രന്റെ ‘റോക്കറ്റ് വിക്ഷേപണം’ കാണാൻ പേട്ടയിൽ എത്തുന്നത്. ശക്തമായ മഴയിൽ വിക്ഷേപിച്ച റോക്കറ്റുകൾ നിലംപൊത്തിയെങ്കിലും സുരേന്ദ്രന്‍ തുടരുകയാണ്.

Eng­lish Summary:Surendran’s lot­tery ‘rock­et’ to the cot­ton tree

You may also like this video

Exit mobile version