Site iconSite icon Janayugom Online

സ്വർഗം ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

സി.എൻ. ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസ്റ്റി. കെ. ഫെർണാണ്ടസ് നിർമ്മിച്ച്, റെജീസ് ആൻ്റെണി സംവിധാനം ചെയ്യുന്ന സ്വർഗം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആഗസ്റ്റ് പതിനേഴ് ( ചിങ്ങം ഒന്നിന് ) പ്രകാശനം ചെയ്തിരിക്കുന്നു. രണ്ടു കുടുംബങ്ങളിലൂടെ, തികഞ്ഞ ഒരു കുടുംബ കഥ രസകരമായി പറയുകയാണ് ഈ ചിത്രത്തിലൂടെ. 

അജു വർഗീസ്, ജോണി ആൻ്റണി, അനന്യാ, മഞ്ജു പിള്ള, എന്നിവർ കേന്ദ്രകഥാപത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സാജൻ ചെറുകയിൽ, സിജോയ് വറുഗീസ്, വിനീത് തട്ടിൽ, മഞ്ചാടി ബോബി, അഭിരാം രാധാകൃഷ്ണൻ, ലുഥികാറോസ് ആൻ്റെണി, രഞ്ജിത്ത് കങ്കോൽ, ഉണ്ണിരാജാ, കുടശ്ശനാട് കനകം ശ്രീരാം ദേവാഞ്ജന, എന്നിവരും പ്രധാന താരങ്ങളാണ്.

കഥ — ലിസ്റ്റി.കെ. ഫെർണാണ്ടസ്. തിരക്കഥ ‑റെജീസ് ആൻ്റെണി, റോസ് റെ ജീസ്, ഗാനങ്ങൾ — എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സന്തോഷ് വർമ്മ, ബേബി ജോൺ കലയന്താനി, സംഗീതം- മോഹൻ സിതാര, ജിൻ്റോ ജോൺ, ലിസ്സി.കെ.ഫെർണാണ്ടസ്.
ഛായാഗ്രഹണം — ശരവണൻ. എസ്. എഡിറ്റിംഗ്- ഡോൺമാക്സ്. പ്രൊഡക്ഷൻ എക്‌സിക്ക്യൂട്ടീവ്‌. ബാബുരാജ് മനിശ്ശേരി.
പ്രൊഡക്ഷൻ കൺട്രോളർ- തോബിയാസ്.

വാഴൂർ ജോസ്.

Exit mobile version