Site iconSite icon Janayugom Online

ഇംഗ്ലണ്ടിനെതിരായ ടി20: ഹാര്‍ദിക് തന്നെ നയിച്ചേക്കും

അടുത്തമാസം ഇം​ഗ്ലണ്ടിനെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഹാർദിക് പാണ്ഡ്യ തന്നെ നയിച്ചേക്കും. അയർലൻഡിനെതിരായ ടി20 പരമ്പര കളിക്കുന്ന ടീമിനെ തന്നെ ഇം​ഗ്ലണ്ടിലേക്കും അയയ്ക്കാനുള്ള ആലോചനയിലാണ് അധികൃതർ.
പാണ്ഡ്യ ക്യാപ്റ്റനായും ഭുവനേശ്വർ വൈസ് ക്യാപ്റ്റനായുമുള്ള സ്ക്വാഡിനെയാണ് അയർലൻഡ് പരമ്പരയ്ക്ക് അയയ്ക്കുന്നത്. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. രോഹിത് ശർമയും വിരാട് കോലിയുമടക്കമുള്ള പ്രധാന താരങ്ങളെല്ലാം ഇംഗ്ലണ്ടിൽ ടെസ്റ്റ് മത്സരത്തിനായി തയ്യാറെടുക്കുന്നതിനാലാണ് അയർലൻഡിലേക്ക് രണ്ടാം നിര ടീമിനെ അയയ്ക്കുന്നത്. ഈ മാസം 26, 28 തീയതികളിലാണ് അയർലൻഡിനെതിരായ ഇന്ത്യയുടെ മത്സരങ്ങൾ.
ഇതേ സ്ക്വാഡിനെ തന്നെ ഇം​ഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കും അയയ്ക്കാൻ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരം ജൂലൈ അഞ്ചിനാണ് അവസാനിക്കുന്നത്. പിന്നാലെ ഏഴാം തീയതി ടി20 പരമ്പരയും തുടങ്ങും. ഈ സാഹചര്യത്തിൽ ടെസ്റ്റ് ടീമിന്റെ ഭാ​ഗമായിരുന്ന താരങ്ങൾക്ക് ടി20യിൽ കളിക്കാൻ ഈ ചുരുങ്ങിയ സമയം മതിയാകില്ല. ഇതോടെയാണ് അയർലൻഡിൽ കളിക്കുന്ന ടീമിനെ ഇം​ഗ്ലണ്ടിലേക്കും കൊണ്ടുവരാൻ പദ്ധതിയിടുന്നത്.

Eng­lish sum­ma­ry; T20 against Eng­land: Hardick may lead
You may also like this video;

Exit mobile version