Site iconSite icon Janayugom Online

ടി20 ലോകകപ്പില്‍ ഇനി സമ്മാനത്തുക തുല്യം; ക്രിക്കറ്റില്‍ ചരിത്രനീക്കവുമായി ഐസിസി

ചരിത്ര നീക്കവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടന(ഐസിസി). പുരുഷ, വനിതാ ടി20 ലോകകപ്പ് സമ്മാനത്തുക ഐസിസി. അടുത്ത മാസം ആരംഭിക്കുന്ന വനിതാ ലോകകപ്പ് മുതലാകും തീരുമാനം പ്രാബല്യത്തില്‍ വരുന്നത്. പരിഷ്കരിച്ച രീതിയനുസരിച്ച് ജേതാക്കൾക്ക് 19.5 കോടി രൂപ പ്രതിഫലമായി ലഭിക്കും. 

2030 മുതലാണ് തുല്യ സമ്മാനത്തുക നല്‍കാന്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് 2024ല്‍ തന്നെ നടപ്പാക്കിയിരിക്കുകയാണ് ഐസിസി. ലോകകപ്പ് ടൂര്‍ണമെന്റില്‍ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും ഒരേ സമ്മാനത്തുക നല്‍കുന്ന പ്രധാന ടീം കായിക ഇനമായി ഇ­തോടെ ക്രിക്കറ്റ് മാറും. 2023ല്‍ ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിനേക്കാള്‍ 134 ശതമാനമാണ് തുകയിലെ വര്‍ധന. 2023ല്‍ എട്ട് കോടി രൂപയാണ് നല്‍കിയിരുന്നത്. റണ്ണർ അപ്പ്, സെമി ഫൈനലിസ്റ്റുകൾ എന്നിവർക്കും പ്രതിഫലത്തിൽ ആനുപാതികമായ നേട്ടമുണ്ടാകും. വനിതാ ക്രിക്കറ്റിന്റെ വളർച്ച കൂടുതൽ വേഗത്തിലാക്കുക ലക്ഷ്യമിട്ടാണ് ഐസിസി ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുന്ന ടീമുകള്‍ക്കും ഗ്രൂപ്പ് സ്റ്റേജില്‍ പുറത്താകുന്ന ടീമുകള്‍ക്കും തുക വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 78 ശതമാനമാണ് വര്‍ധന. എല്ലാ സമ്മാനത്തുകയും കൂടി ചേര്‍ത്താല്‍ അറുപത്താറരക്കോടിയോളം ഐസിസി ചെലവഴിക്കും. 

ബംഗ്ലാദേശില്‍ നടത്താനിരുന്ന വനിതാ ടി20 ലോകകപ്പ് രാഷ്ട്രീയ കാരണങ്ങളാല്‍ യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ഒക്ടോബർ മൂന്നുമുതല്‍ ടൂർണമെന്റിന് തുടക്കമാകും. 

Exit mobile version