Site icon Janayugom Online

കിവീസിന് തിരിച്ചടി; നായകന്‍ കെയ്ന്‍ വില്യംസന് പരിക്ക്

ടി20 ലോകകപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസന് പരിക്ക്. ഇതോടെ ന്യൂസിലന്‍ഡ് ടീമില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. സൂപ്പര്‍ മത്സരങ്ങള്‍ തുടങ്ങാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേയാണ് വില്യംസന്റെ പരിക്ക്. കൈമുട്ടിനേറ്റ പരിക്ക് പരിശോധിച്ച് വരികയാണെന്ന് കോച്ച് ഗാരി സ്റ്റീഡ് അറിയിച്ചു. 

പരിക്ക് ഭേദമായില്ലെങ്കില്‍ താരത്തിന് ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമായേക്കുമെന്നാണ് സൂചന. ഒക്ടോബർ 26‑ന് പാകിസ്താനുമായാണ് ന്യൂസിലൻഡിന്റെ ആദ്യ മത്സരം. വില്യംസന്റെ അഭാവം കിവികൾക്ക് കനത്ത തിരിച്ചടിയാവും. ഇന്‍ഗ്ലണ്ടുമായുള്ള സന്നാഹ മത്സരത്തിൽ വില്യംസന് ബാറ്റ് ചെയ്തിരുന്നില്ല. 13 റൺസിനാണ് കിവികള്‍ തോറ്റത്. പട്ടികയില്‍ ഇന്ത്യ, അഫ്ഗാനിസ്താൻ, പാകിസ്താൻ, എന്നീ ടീമുകളോടോപ്പമാണ് ന്യൂസിലൻഡ്. 

ENGLISH SUMMARY:t20 World­cup Kane Williamson got injured
You may also like this video

Exit mobile version