ഗ്രാമീണ ശുദ്ധജല വിതരണത്തിനായുള്ള ജലജീവൻ മിഷൻ പദ്ധതിയിൽ നൽകിയ ആകെ കണക്ഷനുകളുടെ എണ്ണം പത്തു ലക്ഷം തികഞ്ഞു. ഇന്നലെ വരെ ജലജീവൻ മിഷനിൽ ഉൾപ്പെടുത്തി നൽകിയ കണക്ഷനുകളുടെ എണ്ണം 10.58 ലക്ഷമാണ്.
രണ്ടു വർഷം ബാക്കി നിൽക്കേ ഇനി 43 ലക്ഷം കണക്ഷനുകളാണ് പദ്ധതി പ്രകാരം നൽകാനുള്ളത്. ഇതിന്റെ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാരും ജല അതോറിറ്റിയും കാര്യക്ഷമമായി മുന്നോട്ടു പോവുകയാണ്.
കേരളത്തിലെ എല്ലാ ഗ്രാമീണവീടുകളിലും പ്രവർത്തനക്ഷമമായ ടാപ്പ് വഴി സുസ്ഥിരമായ കുടിവെള്ള ലഭ്യത ഉറപ്പുവരുത്താനായാണ് കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ തുല്യമായി പദ്ധതിവിഹിതം ചെലവഴിച്ച് ജലജീവൻ മിഷൻ എന്ന പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വഴി ഗ്രാമീണമേഖലയുടെ കുടിവെള്ള ക്ഷാമം മാറ്റിയെടുക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജലജീവൻ മിഷൻ വഴിയുള്ള കുടിവെള്ള കണക്ഷൻ എല്ലാ ഗ്രാമീണ വീടുകൾക്കും ലഭിക്കും. ആധാർ കാർഡും മൊബൈൽ നമ്പരും മാത്രം നൽകി ജലജീവൻ പദ്ധതി വരെയുള്ള കണക്ഷൻ നേടാം. പണച്ചെലവും തുച്ഛമാണ്. കണക്ഷൻ ലഭിക്കാനായി അതാത് പഞ്ചായത്ത് അധികൃതരെയോ തൊട്ടടുത്ത വാട്ടർ അതോറിറ്റി അല്ലെങ്കിൽ ജലനിധി ഓഫീസിനെയോ ബന്ധപ്പെട്ടാൽ മതി.
english summary; Ten lakh connections in Jalajeevan Mission
you may also like this video;