Site iconSite icon Janayugom Online

തല്ലുമാല 12ന്; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

‘തല്ലുമാല’ ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു. ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓഗസ്റ്റ് 12ന് ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തുകയാണ്. ടോവിനോയുടെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ബജറ്റില്‍ ചെയ്ത സിനിമയാണിത്. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ്. മണവാളന്‍ വസിം എന്ന കഥാപാത്രം ആയി ആണ് ടോവിനോ തോമസ് എത്തുന്നത്. ബീപാത്തു എന്ന കഥാപാത്രത്തെ കല്യാണി അവതരിപ്പിക്കുന്നു. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് തല്ലുമാല. ചിത്രത്തിലെ കണ്ണില്‍ പെട്ടൊളെയെന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇംഗ്ലീഷിലും അറബിയിലും മലയാളത്തിലുമായാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ദുബായിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമാണ് സിനിമയുടെ പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചത്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ജിംഷി ഖാലിദാണ്. ചിത്രത്തിന് മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൊവീനോയ്ക്കും കല്യാണിയ്ക്കും പുറമെ ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍ അവറാന്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Eng­lish sum­ma­ry; Thal­lumala movie on 12; Tick­et book­ing has started

You  may also like this video;

Exit mobile version