Site icon Janayugom Online

അറുപത്കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

അറുപത് വയസുകാരനെ വീടിന് സമീപത്തെ പുരയിടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പനയഞ്ചേരി കോടിയാട്ട് അഞ്ചു ഭവനിൽ ചന്ദ്രൻപിള്ളയെയാണ് വീടിന് സമീപത്തെ പുരയിടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച്ച വൈകുന്നേരം മുതൽ കാണാതായ ചന്ദ്രൻപിളളയെ ബന്ധുക്കളും നാട്ടുകാരും തിരച്ചൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ചെവ്വാഴ്ച്ച രാവിലെ ചന്ദ്രൻ പിള്ളയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയ്ക്ക് മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ചൽ പൊലീസ് സ്ഥലത്തെത്തിയശേഷം മേൽ നടപടി സ്വീകരിച്ചു. കൊല്ലത്ത് നിന്ന് വിരളടയാള വിദഗ്ദരും, ഡോഗ് സ്ക്വഡും സ്ഥലത്തെത്തി കൂടുതൽ തെളിവെടുപ്പ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അഞ്ചൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Exit mobile version