Site iconSite icon Janayugom Online

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ തീപാറും

25-ാം ഗ്രാന്‍ഡ്‌സ്‌ലാമെന്ന റെക്കോഡ് സ്വന്തമാക്കാന്‍ ഒരുപടികൂടി അടുത്തിരിക്കുകയാണ് സെര്‍ബിയന്‍ താരം നൊ­വാക് ദ്യോക്കോവിച്ച്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെ­ന്നീസ് പുരുഷ സിംഗിള്‍സില്‍ ദ്യോക്കോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ചെക്ക് താരം ജിറി ലെഹേക്കയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ദ്യോക്കോവിച്ച് പരാജയപ്പെടുത്തിയത്. സ്കോര്‍ 6–3, 6–4, 7–6. സ്പെയിന്റെ കാര്‍ലോസ് അല്‍ക്കാരസാണ് ക്വാര്‍ട്ടറില്‍ ദ്യോക്കോയുടെ എതിരാളി. 

ബ്രിട്ടീഷ് താരം ജാക്ക് ഡ്രാപ്പര്‍ പിന്മാറിയതോടെ സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കാരസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സ്കോര്‍ 7–5, 6–1 എന്ന നിലയില്‍ അല്‍ക്കാരസ് മുന്നിട്ടുനില്‍ക്കെയാണ് ഡ്രാപ്പര്‍ പിന്മാറിയത്. നാളെയാണ് ദ്യോക്കോയുമായി സ്പാനിഷ് താരത്തിന്റെ ക്വാര്‍ട്ടര്‍ പോരാട്ടം.
വനിതാ സിംഗിള്‍സില്‍ ബെലാറുസിന്റെ അര്യാന സബലങ്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. റഷ്യയുടെ മിറ ആന്‍ഡ്രീവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സബലങ്ക മറികടന്നത്. സ്കോര്‍ 6–1, 6–2.

Exit mobile version