ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വിരാട് കോലി ഒഴിഞ്ഞ സ്ഥാനത്തേക്ക് രോഹിത് ശര്‍മയെ നിയമിതനാകുമെന്ന് റിപ്പോര്‍ട്ട്. പ്രഖ്യാപനം ഉടനുണ്ടാവുമെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു.
ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റനും രോഹിത് തന്നെയായിരിക്കും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുമ്ബ് അദ്ദേഹത്തെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചിരുന്നു. ഇനി അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഉയര്‍ത്തപ്പെടും. പ്രഖ്യാപനം ഉടനുണ്ടാവും’- ബിസിസിഐ ഔദ്യോഗികവൃത്തങ്ങള്‍ സൂചിപ്പിച്ചു.
‘ജോലി ഭാരം വളരെ കൂടുതലാവും. അതിനാല്‍ തന്നെ രോഹിത് വളരെയധികം ഫിറ്റ്നസും ചുറുചുറുക്കും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. സെലക്ടര്‍മാര്‍ അദ്ദേഹത്തോടു സംസാരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഫിറ്റ്നസില്‍ രോഹിത്തിനു അധികമായി പ്രവര്‍ത്തിക്കേണ്ടി വരും’ ബിസിസിഐ പറയുന്നു.
English Summary: The BCCI has said that Rohit Sharma will be the Test captain of the Indian cricket team
You may like this video also