ശൂരനാട് വടക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ മെയ് 17 നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായുള്ള കൺവെൻഷൻ സിപിഎം ജില്ലാസെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനം ചെയ്തു. സി ദിവാകരൻ അധ്യക്ഷത വഹിച്ചു.
കോവൂർ കുഞ്ഞുമോൻ എംഎൽഎ, എല്‍ഡിഎഫ് നേതാക്കളായ കെ സോമപ്രസാദ്, ശിവശങ്കരപ്പിള്ള, പി ബി സത്യദേവന്‍, ജി ലാലു, ആർ എസ് അനിൽ, ജോസ് മത്തായി, സാബു ചക്കുവള്ളി, ആർ സുന്ദരേശൻ, എസ് അനിൽ, സി രാജേഷ് കുമാർ, ജി പ്രദീപ്, കളീക്കത്തറ ജി രാധാകൃഷ്ണൻ, എൻ സന്തോഷ്, പി ഓമനക്കുട്ടൻ, രാജേഷ് എന്നിവർ സംസാരിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐ ശൂരനാട് വടക്ക് ലോക്കൽ കമ്മിറ്റി അംഗവും കിസാൻ സഭ ശൂരനാട് മണ്ഡലം കമ്മിറ്റി അംഗവുമായ ബി സുനിൽ കുമാറാണ് മത്സരിക്കുന്നത്.
ഭാരവാഹികൾ: ടി എൻ ബാബുരാജ് (പ്രസിഡന്റ്), പ്രഭാകരൻ പിള്ള (സെക്രട്ടറി).