റവന്യൂ വകുപ്പ് നടത്തിവരുന്ന പട്ടയ മേളയുടെ സംസ്ഥാനതല സമാപനവും ജില്ലാതല പട്ടയമേളയും മെയ് 18ന് പുനലൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
മന്ത്രി കെ രാജൻ, ജില്ലയിൽ നിന്നുള്ള മന്ത്രിമാർ എംഎൽഎമാർ എന്നിവർ പങ്കെടുക്കും. പുനലൂർ നിയോജകമണ്ഡലത്തിൽ മാത്രമായി ഏകദേശം 890 ഓളം പട്ടയങ്ങൾ വിതരണം ചെയ്യും. ഇടമുളയ്ക്കൽ, അഞ്ചൽ, ഏരൂർ, കുളത്തൂപ്പുഴ, കരവാളൂർ, തെന്മല, എന്നീ പഞ്ചായത്തുകളിലെയും, പുനലൂർ നഗരസഭയിലേയും പട്ടയങ്ങൾ അന്നേ ദിവസം വിതരണം ചെയ്യും. പുനലൂർ പേപ്പർമിൽ നിവാസികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്ന പേപ്പർമിൽ പട്ടയവിതരണവും പുനലൂരിൽ നടക്കുന്ന മേളയിലൂടെ വിതരണം ചെയ്യും. പുനലൂർ നഗരസഭയിലെ 556 പട്ടയങ്ങളും വിളക്കുടി വില്ലേജിലെ 191 പട്ടയങ്ങളും പേപ്പർമിൽ പട്ടയങ്ങളുടെ ഭാഗമായി വിതരണം ചെയ്യും.
പട്ടയമേളയുടെ മുന്നോടിയായുള്ള സംഘാടക സമിതി യോഗം വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കെ കൃഷ്ണപിള്ള സ്മാരക ഹാളിൽ ചേരും.