Site iconSite icon Janayugom Online

നിലവില്‍ വിവാഹിതയായിരിക്കെ ലിവ് ഇൻ റിലേഷൻഷിപ്പിലുള്ള പങ്കാളി വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി നിലനില്‍ക്കില്ലെന്ന് ഡല്‍ഹി ഹൈകോടതി

വിവാഹിതരായവര്‍ മറ്റ് വ്യക്തികളുമായി ലിവ്-ഇൻ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സാമൂഹികപരമായി സ്വീകാര്യമല്ലെങ്കിലും കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈകോടതി. ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടേതാണ് വിധി. 

സാമൂഹിക വീക്ഷണകോണില്‍ നിന്നുള്ള തെറ്റുകളും നിയമപരമായ തെറ്റുകളും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ഇത്തരം ബന്ധങ്ങളെ സമൂഹത്തില്‍ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ടാകും. വിവിധ അഭിഭാഷകര്‍ക്കും വിഷയത്തില്‍ പല അഭിപ്രായങ്ങള്‍ ഉണ്ടാകാം. പക്ഷേ വിധി പ്രസ്താവിക്കുമ്പോള്‍ ഇത്തരം വിഷയങ്ങള്‍ സ്വന്തം കാഴ്ചപ്പാടോ അഭിപ്രായമോ ഉള്‍പ്പെടുത്തിയുള്ളതാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. 

നിലവില്‍ വിവാഹിതയായിരിക്കെ ലിവ് ഇൻ റിലേഷൻഷിപ്പിലുള്ള പങ്കാളി വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി വിവാഹിതയായ യുവതി തനിക്കെതിരെ നല്‍കിയ പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. നിയമപരമായി നേരത്തെ വിവാഹം ചെയ്ത സ്തീക്ക് ആദ്യ ബന്ധം നിയമപരമായി വേര്‍പിരിയാത്ത പക്ഷം മറ്റൊരു വിവാഹം സാധ്യമല്ലെന്ന് വ്യക്തമാണ്. ഇരുവരും വിവാഹിതരായിരിക്കെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും ലിവ് ഇൻ ബന്ധം ആരംഭിക്കുന്നതും. ഈ പശ്ചാത്തലത്തില്‍ സ്ത്രീ നല്‍കിയ പീഡന പരാതി നിലനില്‍ക്കില്ലെന്നും യുവാവിനെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്നും കോടതി നിരീക്ഷിച്ചു.

Eng­lish Sum­ma­ry: The Del­hi High Court held that the com­plaint of rape by a part­ner in a live-in rela­tion­ship while he was cur­rent­ly mar­ried would not stand

You may also like this video

Exit mobile version