Site icon Janayugom Online

കോട്ടയം വഴിയുള്ള ഇരട്ട റെയില്‍ പാത യാഥാര്‍ത്ഥ്യമായി

സംസ്ഥാനത്ത് കോട്ടയം വഴിയുള്ള ഇരട്ട റെയില്‍ പാത യാഥാര്‍ത്ഥ്യമായി. ഏറ്റുമാനൂര്‍-ചിങ്ങവനം ഭാഗത്തു നടന്ന അവസാനവട്ട നിര്‍മ്മാണമാണ് പൂര്‍ത്തിയാക്കി തീവണ്ടി ഓടി തുടങ്ങിയത്. ഇന്നലെ രാത്രി 9.35ന് ആദ്യ ട്രെയിന്‍ ഇതുവഴി കടന്നു പോയി. പാലക്കാട് ജംങ്ഷന്‍-തിരുനല്‍വേലി പാലരുവി എക്‌സ്പ്രസ്സ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തോമസ് ചാഴിക്കാടന്‍ എം പിയും, ഡി ആര്‍ ഒ മുകുന്ദ് രാമസ്വാമിയും, സ്റ്റേഷന്‍ മാനേജര്‍ ബാബു തോമസും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇതോടെ കോട്ടയം വഴിയുള്ള ട്രെയിന്‍ നിയന്ത്രണം അവസാനിച്ചു. കായംകുളം- കോട്ടയം- എറണാകുളം ഇരട്ടപ്പാതയാണ് നിര്‍മാണാനുമതി ലഭിച്ച് 21 വര്‍ഷത്തിനു ശേഷം ഇത് പൂര്‍ത്തിയാകുന്നത്.

Eng­lish Summary:The dou­ble track rail­way line via Kot­tayam has become a reality
You may also like this video

Exit mobile version