Site iconSite icon Janayugom Online

സമരസായാഹ്നം സംഘടിപ്പിച്ചു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്എഫ്‌സി റബ്ബർ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ (എഐടിയുസി) ചിതൽ വെട്ടി എസ്റ്റേറ്റിൽ സമരസായാഹ്നം സംഘടിപ്പിച്ചു.
പ്രത്യേകം മിനിമം വേജസ് കമ്മിറ്റി രൂപീകരിക്കുക, വർദ്ധിപ്പിച്ച ശമ്പളം വിതരണം ചെയ്യുക, കാഷ്വൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ആശ്രിത തൊഴിലാളികൾക്ക് കാർഡ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരസായാഹ്നം സംഘടിപ്പിച്ചത്.
യൂണിയൻ ജനറൽ സെക്രട്ടറി എം ജിയാസുദീൻ ഉദ്ഘാടനം ചെയ്തു. എസ് ദിലീപ് അധ്യക്ഷത വഹിച്ചു. എസ് എം ഷെരീഫ്, ബാബുമോൻ, ഫാസിൽ ബാബു, കെ മധു, വിജയാനന്ദ് എന്നിവർ പ്രസംഗിച്ചു.

Exit mobile version