Site iconSite icon Janayugom Online

രണ്ടാം യാമം ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു

നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. യുവ നായകന്മാരായ ധ്രുവൻ, ഗൗതം കൃഷ്ണ എന്നിവരും ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി സാസ്വികയുമാണ് പോസ്റ്ററിൽ പ്രത്യഷപ്പെട്ടിരിക്കുന്നത്. ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽ ആർ. ഗോപാലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

വിശ്വാസവും, അവിശ്വാസവും ഒരേ കുടുംബത്തിൽ നിലനിൽക്കുന്ന തറവാട്ടിലേക്ക് ഒരു പെൺകുട്ടി കടന്നു വരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്. കലാമൂല്യം കാത്ത സൂക്ഷിക്കുന്നതോടൊപ്പം ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. എല്ലാവിഭാഗം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു ചിത്രമായിരിക്കും രണ്ടാം യാമം.

ജോയ് മാത്യു, സുധീർ കരമന, മുൻ നായിക രേഖ ഷാജു ശ്രീധർ, നന്ദു, സംവിധായകൻ രാജസേനൻ, ജഗദീഷ് പ്രസാദ്, ദിവ്യശ്രീ ഹിമാശങ്കരി, അംബികാ മോഹൻ രശ്മി സജയൻ, അറ്റുകാൽതമ്പി, അജിത് കുമാർ എ.ആർ. കണ്ണൻ, സജി രാജേഷ് ജന. എന്നിവരും ഏതാനും പുതുമുഖങ്ങളും പ്രധാന താരങ്ങളാണ്.

Exit mobile version