Site iconSite icon Janayugom Online

ജയിൻ ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കാടകം‘ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ്‌ ചെറുകര നിർമ്മിച്ച് ജയിൻ ക്രിസ്റ്റഫർ സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്ന പുതിയ ചിത്രം ‘കാടകം ’ വരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ലോകമെമ്പാടുമുള്ള സൗഹൃദക്കൂട്ടായ്മക കളുടെ ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ റിലീസായി. 2002‑ൽ ഇടുക്കിയിലെ മുനിയറയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രത്തിന്റ കഥയൊരു ക്കിയിരിക്കുന്നത്. സുധീഷ് കോശിയുടെതാണ് രചന.

ഒരു പ്രത്യേക ലക്ഷ്യവുമായി കാട് കയറുന്ന ഒരു കൂട്ടം യുവാക്കൾ അവർ നേരിടുന്ന പ്രതിസന്ധികൾ, അതിനെ തരണം ചെയ്യാനുള്ള അവരുടെ പരിശ്രമങ്ങൾ തുടങ്ങിയ പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്, സംവിധായകൻ ജയിൻ ക്രിസ്റ്റഫർ പറഞ്ഞു. സംഭവബഹുലമായ ഒരു അതിജീവനത്തിന്റെ കഥയാണ് കാടകം പറയുന്നത്. സംവിധായകൻ പറഞ്ഞു. അമ്പൂരി, കല്ലാർ, പൊന്മുടി, തെന്മല, റാന്നി, വണ്ടിപെരിയാർ, ചുങ്കപ്പാറ, ഇടുക്കി, കുട്ടിക്കാനം എന്നിവിടങ്ങളിൽ പൂർത്തിയായ കാടകത്തിൽ കഥാപാത്രങ്ങളായി ജീവിച്ചത് രാജ്യത്തെ പ്രമുഖ തിയേറ്റർ ആർട്ടിസ്റ്റുകളാണ്. ഡോ. രതീഷ് കൃഷ്ണ, ഡോ:ആരോമൽ, റ്റി. ജോസ് പാലാ, ജോസ് ചാക്കോ,ഗോവിന്ദൻ നമ്പൂതിരി, മനു തെക്കേടത്ത്, അജേഷ് ചങ്ങനാശേരി, ഷിബു, ശ്രീരാജ്,നന്ദന തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങൾ.

അന്തർദേശീയ ചലച്ചിത്രമേളകളിൽ പങ്കെടുക്കാനാരുങ്ങുന്ന ചിത്രം 2025‑ൽ തീയേറ്ററു കളിൽ എത്തും. ചായാഗ്രഹണം, സംവിധാനം — ജയിൻ ക്രിസ്റ്റഫർ, പ്രൊഡ്യൂസർ മനോജ്‌ ചെറുകര എഡിറ്റിംഗ്, കളറിംഗ് വിജിൽ. എഫ്, എക്സ്, സംഗീതം- മധുലാൽ ശങ്കർ ഗാനരചന: സെബാസ്റ്റ്യൻ ഒറ്റമശ്ശേരി ആർട്ട്‌ — ദിലീപ് ചുങ്കപ്പാറ മേക്കപ്പ് രാജേഷ് ജയൻ കോസ്റ്റും — മധു ഏഴo കുളം
ബി. ജി. എം — റോഷൻ മാത്യു റോബി വി. എഫ്. എക്സ് പോട്ട് ബെല്ലി ചീഫ് അസ്സോ. ഡയറക്ടർ ‑സുധീഷ് കോശി
അസ്സോ. ഡയറക്ടർ — സതീഷ് നാരായണൻ അസിസ്റ്റന്റ് ഡയറക്ടർ ‑വിനോദ് സൗണ്ട് മിക്സ്‌ — ഷാബു ചെറുവക്കൽ
പ്രെഡക്ഷൻകൺട്രോളർ — രാജ്‌കുമാർ തമ്പി പി. ആർ. ഓ പി.ആർ. സുമേരൻ സ്റ്റിൽസ് ‑കുമാർ.എം.പി. പബ്ലിസിറ്റി ഡിസൈൻ ‑സന മീഡിയ

Eng­lish Summary:The first look poster of the new movie ‘Kadakam’ direct­ed by Jain Christo­pher is here
You may also like this video

Exit mobile version