Site iconSite icon Janayugom Online

ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഴ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

cinemacinema

മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഴ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ മലയാളത്തിന്റെ പ്രിയതാരങ്ങളുടെ ഫെയ്സ് ബുക്ക് പേജിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പുറത്തുവിട്ടു. തീവ്രമായൊരു സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘ഴ’. സ്വന്തം ജീവനേക്കാള്‍ തന്റെ സുഹത്തിനെ സ്നേഹിക്കുന്ന രണ്ട് യുവാക്കളുടെ തീക്ഷ്ണവും തീവ്രവുമായ സൗഹൃദവഴിയിലൂടെയാണ് ‘ഴ’ യുടെ കഥ വികസിക്കുന്നത്. തമാശയും സസ്പെന്‍സും ത്രില്ലും ഇഴപിരിയാതെ പോകുന്ന ഈ സിനിമ ഒരു കുടുംബ പശ്ചാത്തലത്തിന്റെ കഥ കൂടി പറയുന്നുണ്ട്. മനുഷ്യബന്ധങ്ങളില്‍ ഇങ്ങനെയും സൗഹൃദങ്ങള്‍ ഉണ്ടോ? ആ ഒരു ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ‘ഴ’ യുടെ ഇതിവത്തം. മനോഹരങ്ങളായ ഗാനങ്ങളും സിനിമയുടെ മറ്റൊരു പുതുമയാണ്. അഭിനേതാക്കള്‍ മണികണ്ഠന്‍ ആചാരി , നന്ദു ആനന്ദ്, നൈറാ നീഹാർ, സന്തോഷ് കീഴാറ്റൂർ, ലക്ഷ്മി പ്രിയ, രാജേഷ് ശർമ്മ , ഷൈനി സാറ,വിജയൻ കാരന്തൂർ, അജിത വിഎം, അനുപമ വി പി. ബാനര്‍ വോക്ക് മീഡിയയും നന്ദന മുദ്ര ഫിലിംസ് ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. രചന, സിവിധാനം ഗിരീഷ് പി സി പാലം. നിര്‍മ്മാണം രാജേഷ് ബാബു കെ ശൂരനാട്. കോ പ്രൊഡ്യുസേഴ്സ് സബിത ശങ്കര്‍, വി പ്രമോദ്, സുധി. ഡി ഒ പി ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍, സംഗീതം രാജേഷ് ബാബു കെ, അസോസിയേറ്റ് ഡയറക്ടര്‍ ഷാജി നാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധി പി സി പാലം, എഡിറ്റര്‍ പ്രഹ്ളാദ് പുത്തന്‍ചേരി, സ്റ്റില്‍സ് ആന്റ് സെക്കന്റ് യൂണിറ്റ് ക്യാമറ രാകേഷ് ചിലിയ , കല വി പി സുബീഷ്, പി ആര്‍ ഒ പി ആര്‍ സുമേരന്‍, ഡിസൈന്‍ മനോജ് ഡിസൈന്‍സ്, 9446190254

Eng­lish Sum­ma­ry: The first look poster of ‘Zha’ writ­ten and direct­ed by Girish PC Palam has been released

You may like this video also

YouTube video player
Exit mobile version