Site iconSite icon Janayugom Online

ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ മലയാളി; മുൻ ഇന്ത്യൻ ഹോക്കി താരം മാനുവൽ ഫ്രെഡറിക് അന്തരിച്ചു

ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ മലയാളി താരവും ഇന്ത്യൻ ഹോക്കി ടീമിൻ്റെ മുൻ ഗോൾകീപ്പറുമായ മാനുവൽ ഫ്രെഡറിക് (78) അന്തരിച്ചു. ബെംഗളൂരുവിലെ ഹെബ്രാൽ ആസ്റ്റർ സിഎംഐ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. 1972‑ലെ മ്യൂണിക് ഒളിമ്പിക്സിൽ ഹോളണ്ടിനെ തോൽപിച്ച് വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിൻ്റെ ഗോൾകീപ്പറായിരുന്നു മാനുവൽ ഫ്രെഡറിക്. 1978‑ലെ അർജൻ്റീന ലോകകപ്പിലും ഇദ്ദേഹം ഇന്ത്യൻ ഗോൾവലയം കാത്തു. ഏഴ് വർഷം ഇന്ത്യൻ ജഴ്‌സിയണിഞ്ഞ അദ്ദേഹത്തിന്, 16 ദേശീയ ചാംപ്യൻഷിപ്പുകൾ ടൈബ്രേക്കറിൽ ജയിപ്പിച്ച ഗോളി എന്ന ബഹുമതിയും സ്വന്തമാണ്. കായികരംഗത്തെ സംഭാവനകൾ പരിഗണിച്ച് രാജ്യം 2019‑ൽ ധ്യാൻചന്ദ് അവാർഡ് നൽകി മാനുവൽ ഫ്രെഡറികിനെ ആദരിച്ചിരുന്നു.

Exit mobile version