Site icon Janayugom Online

അണക്കരയെ ഭീതിയിലാഴ്ത്തി വീണ്ടും പുലിയിറങ്ങി; 50 ഓളം മുയലുകളെ കൊന്നുതിന്നു

ജനങ്ങളെ ഭീതിയിലാഴ്ത്തി അണക്കരയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പുലി ഇറങ്ങി. പുലി അമ്പതോളം മുയലുകളെ കൊന്നു. രാവിലെ സ്ഥലത്തെത്തിയ വണ്ടന്‍മേട് ഫോറസ്റ്റ് സെക്ഷന്‍ ഓഫിസിന്റെ നേത്യത്വത്തില്‍ മേഖലയില്‍ രണ്ട് ക്യാമറകള്‍ സ്ഥാപിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ അണക്കര മൗണ്ട്‌ഫോര്‍ട്ട് സ്‌കൂളിന് സമീപം താമസിക്കുന്ന കൃഷ്ണന്‍പറമ്പില്‍ സജിയുടെ മുയലുകളെയാണ് പൂലി പിടിച്ചത്.  വീടിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള കുട്ടില്‍ നിന്നും മുയലുകളെ പുലി പിടികൂടുന്ന ശബ്ദം കേട്ട് ഉണര്‍ന്ന കുടുംബാംഗങ്ങള്‍ ഇടത്തരം വലിപ്പമുള്ള പുലി മുയലുകളെ കൊന്ന് ഭക്ഷിക്കുന്നത് കാണുന്നത്.

ഇതിനെ തുടര്‍ന്ന് വീട്ടുകാര്‍ ശബ്ദം വച്ചതോടെ ഈ ജീവി ഓടിമറയുകയുമായിരുന്നു. കൃഷ്ണന്‍പറമ്പില്‍ റജി എബ്രഹാമിന്റെ വീട്ടുമുറ്റത്തെ കൂട്ടില്‍ നിന്നും നാല്‍പ്പത്തിയൊന്ന് മുയലുകളെ പുലി കൊന്നു. കഴിഞ്ഞ ദിവസം ഫാമില്‍ നിന്നും പശുക്കിടാവിനെ ആക്രമിച്ചതിന് സമീപത്തു തന്നെയാണ് വീണ്ടും പുലി എത്തിയത്. ഇന്നലൊവിലെ വണ്ടന്‍മേട്ടില്‍ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കൂട്ടില്‍ ആകെ 41 മുയലുകള്‍ ആണ് ഉണ്ടായിരുന്നത്. ഇതില്‍ ഏതാനും മുയലുകളെ കൊന്ന നിലയില്‍ കൂടിന് സമീപത്തും മറ്റുള്ളവ സമീപത്തെ ഏലത്തോട്ടത്തില്‍ ഉപേക്ഷിച്ച നിലയിലുമാണ് കാണപ്പെട്ടത്.

ചക്കുപള്ളം പഞ്ചായത്ത് പ്രസിഡണ്ട് പികെ രാമചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ ജോസ് പുതുമന എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കഴിഞ്ഞദിവസം ഇതിന് അതിന് തൊട്ടടുത്ത് തന്നെയുള്ള പശു ഫാമില്‍ നിന്നുമാണ് പശുക്കിടാവിനെ പുലി കൊന്ന് പാതിയോളം തിന്നത്. ഈ പരിസരത്തെ വീടുകളില്‍ വളര്‍ത്തുമൃഗങ്ങള്‍ ധാരാളമുള്ളതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്. പുലിയെ നിരീക്ഷിക്കാന്‍ നടു അണക്കരയില്‍ രണ്ട് ക്യാമറകള്‍ വനം വകുപ്പ് അധികൃതര്‍ സ്ഥാപിച്ചു.

Eng­lish Sum­ma­ry: The leop­ard land­ed again, fright­en­ing the embank­ment; About 50 rab­bits were killed and eaten

You may like this video also

Exit mobile version