Site iconSite icon Janayugom Online

ദി ലൈഫ് ഓഫ് മാൻ ഗ്രോവ് ചിത്രീകരണം പൂർത്തിയായി

പ്രകൃതിയുടേയും, മനുഷ്യ ജീവന്റേയും അതിജീവനത്തിന്റെ കഥയുമായി എത്തുകയാണ് ദി ലൈഫ് ഓഫ് മാൻഗ്രോവ്എന്ന ചിത്രം .എൻ.എൻ.ബൈജു രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തൃശൂർ അമല ഹോസ്പിറ്റലിലും പരിസരങ്ങളിലുമായി പൂർത്തിയായി. ചിത്രം ഉടൻ തീയേറ്ററിലെത്തും.  ക്യാൻസർ എന്ന മാരക രോഗം മൂലം സ്വന്തം ഗ്രാമം ഉപേക്ഷിക്കേണ്ടി വന്ന സാധാരക്കാരായ ഒരു പറ്റം മനുഷ്യരുടെ കഥ പറയുകയാണ് ദ ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രം . കൂടാതെ പരിസ്ഥിതി മലിനീകരണത്തിന് എതിരെ ശക്തമായി പ്രതികരിക്കുന്ന ഒരു സമൂഹത്തിന്റെ കഥ കൂടി ചിത്രം പറയുന്നു. തൃശൂർ ചേറ്റുവ ഗ്രാമത്തിലുള്ള കണ്ടൽകാടിന്റെ പശ്ചാത്തലത്തിൽ തികച്ചും പുതുമയോടെ അവതരിപ്പിക്കുന്ന ചിത്രമാണിത്. മലയാളത്തിൽ ആദ്യമായി ഒരു കണ്ടൽകാടിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്ന ചിത്രമാണിത്. സുധീർ കരമന, നിയാസ് ബക്കർ , ദിനേശ് പണിക്കർ, കോബ്രാ രാജേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എസ്. ആൻഡ് എച്ച് ഫിലിംസിനു വേണ്ടി ശോഭാ നായർ , ഹംസ പി.വി. കൂറ്റനാട്, ഉമ്മർ പട്ടാമ്പി, സതീഷ് പൈങ്കുളം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ദ ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രം രചന, സംവിധാനം — എൻ.എൻ.ബൈജു , ക്യാമറ — നിധിൻ തളിക്കുളം, എഡിറ്റിംഗ് — ജി.മുരളി, ഗാനങ്ങൾ — ഡി.ബി.അജിത്ത്, സംഗീതം — ജോസി ആലപ്പുഴ, കല- ഹരി തിരുവിഴാംകുന്ന്, പ്രൊഡക്ഷൻ കൺട്രോളർ — ശ്യാം പ്രസാദ്, അസോസിയേറ്റ് ഡയറക്ടർ — രതീഷ് ഷൊർണ്ണൂർ,മേക്കപ്പ് — ബിനോയ് കൊല്ലം, കോസ്‌റ്റ്യൂം — റസാഖ് തിരൂർ, അസിസ്റ്റന്റ് ഡയറക്ടർ — സോന ജയപ്രകാശ്, സ്റ്റിൽ — മനു ശങ്കർ, പി.ആർ.ഒ — അയ്മനം സാജൻ

സുധീർ കരമന, നിയാസ് ബക്കർ, ദിനേശ് പണിക്കർ, കോബ്രാ രാജേഷ്, ഗാത്രി വിജയ്, അയ്ഷ്ബിൻ, ഷിഫിന ഫാത്തിമ, വേണു അമ്പലപ്പുഴ, വി. മോഹൻ ‚നസീർ മുഹമ്മദ് ചെറുതുരുത്തി , ബിജു രാജ്,കോട്ടത്തല ശ്രീകുമാർ എന്നിവർ അഭിനയിക്കുന്നു.

Eng­lish sum­ma­ry ; The Life of Man Grove shoot­ing has been completed

You may also like this video

Exit mobile version