മാസങ്ങൾ നീണ്ട മാരത്തോൺ ചർച്ചകൾക്കൊടുവിൽ കെപിസിസി ഭാരവാഹികളുടെ പട്ടിക ഇന്നു പ്രഖ്യാപിച്ചേക്കും. ഇന്നലെ രാത്രി വൈകിയും കെപിസിസി പ്രസിഡൻറും പ്രതിപക്ഷ നേതാവും ഹൈക്കമാൻറ് പ്രതിനിധികളുമായി ചർച്ച നടത്തി. ഇന്ന് അവസാന വട്ട ചർച്ചകൾ പൂർത്തിയാക്കി ഉച്ചയോടെ പട്ടിക ഹൈക്കമാൻറിന് സമർപ്പിക്കാനാണ് തീരുമാനം. എന്നാൽ ഗ്രൂപ്പുകൾ കടുത്ത അമർഷത്തിലാണ്. അന്തിമ ഭാരവാഹി പട്ടികയെ കുറിച്ച് ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ധരിപ്പിച്ച ശേഷമായിരിക്കും ലിസ്റ്റ് ഹൈക്കമാൻറിന് കൈമാറുക. ജംബോ പട്ടിക ഉണ്ടാകില്ലെന്ന തീരുമാനമെടുത്തിരിക്കുന്നതിനാൽ 51 അംഗ ഭാരവാഹി പട്ടികയാകും പുറത്തിറങ്ങുക. എ‑ഐ ഗ്രൂപ്പുകൾ നൽകിയ പേരുകളിൽ നിന്ന് ചിലരെ മാത്രമേ 51 അംഗ ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. വി എസ് ശിവകുമാർ, ആര്യാടൻ ഷൗക്കത്ത്, ജ്യോതി കുമാർ ചാമക്കാല വി ടി ബൽറാം അടക്കമുള്ളവരെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട് എന്നാണ് സൂചന. ഗ്രൂപ്പിന് അതീതമായ ഒരാളെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത കൂടുതൽ. അഞ്ച് കൊല്ലം ഭാരവാഹിയായിരുന്നുവരെ ഒഴിവാക്കുമെന്ന മാനദണ്ഡമുള്ളതിനാൽ തമ്പാനൂർ രവി, ജോസഫ് വാഴക്കൻ എന്നീ മുതിർന്ന നേതാക്കളെ ഒഴിവാക്കിയേക്കും. പത്മജ വേണുഗോപാൽ, ബിന്ദു കൃഷ്ണ എന്നിവർക്ക് പ്രത്യേക പരിഗണ നൽകി ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയേക്കും. ഡിസിസി പട്ടികയിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യവിമർശനം നടത്തിയിരുന്നു. ഇതുവരെയുണ്ടായിരുന്ന ജംബോ പട്ടിക ഒഴിവാക്കി അമ്പതോളം വരുന്ന പട്ടികയാണ് പ്രഖ്യാപിക്കാൻ പോവുന്നത്. പ്രതിഷേധ
പട്ടികയിൽ യുവാക്കൾക്കും വനിതകൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പ് വരുത്തുമെന്നാണ് താരീഖ് അൻവർ വ്യക്തമാക്കുന്നത്. നേരത്തെ ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ ഒരിടത്ത് പോലും വനിതകളെ പരിഗണിച്ചിരുന്നില്ല. കെപിസിസി ഭാരവാഹി പട്ടികയിൽ അർഹമായ പ്രാധിനിധ്യം നൽകുമെന്ന ഉറപ്പ് നേതൃത്വം അന്ന് നൽകിയിരുന്നു. അതിനാലാണ് വനിതകളെ ഭാരവാഹി ലിസ്റ്റിൽ ഉൽപ്പെടുത്തുന്നത്.മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ച നടത്തുമെന്നും താരിഖ് അൻവർ പറയുന്നു. കെപിസിസി പുനഃസംഘടനയിൽ അന്തിമചർച്ച നടത്തുമെന്നാണ് കരുതുന്നതെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. പട്ടികയിൽ നേതൃത്വം നേരത്തെ ചർച്ച നടത്തിയിരുന്നു. തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു പ്രസിഡന്റിനെ കൂടാതെ 3 വർക്കിങ് പ്രസിഡന്റുമാരെ നേരത്തെ എ ഐ സി സിപ്രതിഷേധ നേരിട്ട് നിയമിച്ചിരുന്നു. ഇതിന് പുറമെ 15 ജനറൽ സെക്രട്ടറിമാരും 4 വൈസ് പ്രസിഡന്റുമാര‍് കൂടി പട്ടികയിൽ വരും. ഇതോടെ കെപിസിയുടെ ആകെ ഭാരവാഹികൾ 23 ആവും. ഇതിന് പുറമെ 28 നിർവാഹക സമിതി അംഗങ്ങൾ കൂടിയാവുമ്പോൾ ഇതോടെ നിലവിൽ 250 ലേറെയുള്ള കെപിസിസി 51 അംഗങ്ങളിലേക്ക് ചുരുക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷ. പദവി പ്രതീക്ഷിച്ച മുൻ ഡിസിസി അധ്യക്ഷൻമാരും നിരാശരാവേണ്ടി വരും.
നിലവിൽ എംഎൽഎ, എംപിമാരായ ജനപ്രതിനിധികളെ പട്ടികയിലേക്ക് പരിഗണിക്കുന്നില്ലെന്നും സൂചനയുണ്ട്. അങ്ങനെയങ്കിൽ പിസി വിഷ്ണുനാഥ് ഉൾപ്പടേയുള്ള പലരും ഒഴിവാക്കപ്പെടും. അതേസമയം മുതിർന്ന നേതാക്കൾ രാഷ്ട്രീയ കാര്യസമിതിയിൽ തുടരും. കേരളത്തിൽ തീരുമാനിച്ച മാനദണ്ഡങ്ങൾ ഏകപക്ഷീയമായി മാറ്റിയാൽ പ്രതിഷേധിക്കുമെന്ന് ഗ്രൂപ്പുകളുടെ മുന്നറിയിപ്പ് നൽകിയിരിക്കുന് സാഹചര്യവും മുന്നിലുണ്ട്. ഇന്നലെ കെസി വേണുഗോപാലുമായി വിഡി സതീശനും കെ സുധാകരനും ചർച്ച നടത്തിയിരുന്നു. പട്ടിക പുറത്ത് വിടുന്നതോടെ ചില അസ്വാരസ്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് മറികടക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഉൾപ്പടേയുള്ളവർ പരസ്യ വിമർശനം ഉയർത്തിയ സാഹചര്യത്തിൽ വലിയ വിവാദങ്ങളില്ലാതെ കെപിസിസി ഭാരവാഹിപട്ടിക പുറത്തിറക്കാനാണ് എഐസിസി നേതൃത്വം ആലോചിക്കുന്നത്. അന്തിമപട്ടിക തയ്യാറാക്കും മുമ്പ് കൂടിയാലോചിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും അതുണ്ടാകുമോയെന്നാണ് നോക്കുന്നതെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കെ സി വേണുഗോപാലിന്റെ മേൽനോട്ടത്തിലാണ് ഭാരവാഹിപ്പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്. ഉമ്മൻചാണ്ടിയും ചെന്നിത്തലയും നൽകിയ പേരുകളിൽ പലരെയും അംഗീകരിച്ചിട്ടില്ല. പട്ടികയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ വടക്കൻ ജില്ലകളിൽ നിന്നുള്ള മൂന്ന് മുൻ ഡിസിസി പ്രസിഡന്റുമാരടക്കമാണ് പാർടി വിടാനൊരുങ്ങുകയാണ്. കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ചർച്ചകൾ നടത്തിയെങ്കിലും ഗ്രൂപ്പുകൾ വഴങ്ങുന്നില്ല.
english summary;The list of KPCC office bearers may be released today
you may also like this video;