Site iconSite icon Janayugom Online

ലോകത്തിലെ ഏറ്റവും സുന്ദരന്മാരുടെ പട്ടിക പുറത്ത്; ബിടിഎസ് താരം വി ഒന്നാമത്, ഋത്വിക് റോഷനും പട്ടികയില്‍

ടെക്നോ സ്പോർട്സ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും സുന്ദരന്മാരുടെ പുതിയ പട്ടികയിൽ ദക്ഷിണ കൊറിയൻ മ്യൂസിക് ബാൻഡ് ബിടിഎസ് താരം കിം തേഹ്യൂങ്(വി) ഒന്നാം സ്ഥാനം നിലനിര്‍ത്തി. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് വി. പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഹോളിവുഡ് നടൻ റോബർട്ട് പാറ്റിൻസൺ ആണ്. മൂന്നാം സ്ഥാനം ബോളിവുഡ് നടൻ ഋത്വിക് റോഷൻ സ്വന്തമാക്കി. ഹോളിവുഡ് താരം ടോം ഹോളണ്ട് നാലാം സ്ഥാനത്തും, മുൻ ഫുട്ബോൾ താരം ഡേവിഡ് ബെക്കാം അഞ്ചാം സ്ഥാനത്തും എത്തി.

ഈ പട്ടികയിൽ ഇടം നേടിയ മറ്റ് പ്രമുഖർ:

6-ാം സ്ഥാനം: നടൻ ഇദ്രീസ് എൽബ

7-ാം സ്ഥാനം: കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

8-ാം സ്ഥാനം: ഹോളിവുഡ് താരം ബ്രാഡ്‌ലി കൂപ്പർ

9-ാം സ്ഥാനം: ഹോളിവുഡ് നടൻ ക്രിസ് ഇവാൻസ്

10-ാം സ്ഥാനം: നടൻ സാക് എഫ്രോൺ

Exit mobile version