Site iconSite icon Janayugom Online

ഹോളിവുഡ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഡിലീറ്റഡ് സീൻ; സൂപ്പർമാൻ റിട്ടേൺസ് ചര്‍ച്ചയാകുന്നു

പല സിനിമകളിലും ചില രംഗങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെടാറുണ്ട്. അത് വല്യ വാര്‍ത്തയാകാറില്ല. എന്നാല്‍ ഹോളിവുഡില്‍ 2006ലെ സൂപ്പർഹീറോ ചിത്രമായ ‘സൂപ്പർമാൻ റിട്ടേൺസ്’ ഇപ്പോള്‍ ചര്‍ച്ച വിഷയമാവുകയാണ്. സിനിമയുടെ അവസാന കട്ടിൽ നിന്ന് ഒഴിവാക്കിയ ആറ് മിനിറ്റ് ദൈർഘ്യമുള്ള ഒരു സീക്വൻസിന് ഭീമൻ തുകയാണ് ചെലവാക്കിയത്. 10 മില്യൺ ഡോളർ അതായത് ഏകദേശം 90 കോടി രൂപയാണ് ആ ഒരു സീനിനുമാത്രം ചെലവായത്. ഹോളിവുഡ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഡിലീറ്റഡ് സീനായി ഇത് മാറി. 

ബ്രയാൻ സിംഗർ സംവിധാനം ചെയ്ത സൂപ്പർമാൻ റിട്ടേൺസിൽ ബ്രാണ്ടൻ റൗത്ത്, കെയ്റ്റ് ബോസ് വർത്ത് തുടങ്ങിയവരാണ് അഭിനയിച്ചത്. 270 മില്യൺ ഡോളറിന്റെ വമ്പൻ ബജറ്റിലാണ് ചിത്രം നിർമ്മിച്ചത്. അനുകൂലമായ അവലോകനങ്ങൾ നേടിയെങ്കിലും ചിത്രം ബോക്‌സ് ഓഫീസിൽ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല.

സൂപ്പർമാൻ തന്റെ സ്വന്തം ഗ്രഹമായ ക്രിപ്റ്റണിന്റെ അവശിഷ്ടങ്ങൾ പര്യവേക്ഷണം ചെയ്യാൻ മടങ്ങിവരുന്ന സീക്വൻസായിരുന്നു വെട്ടിമാറ്റിയത്. ഫൈനൽ കട്ടിൽ ആ രംഗം മുഴുവൻ ഒഴിവാക്കാൻ നിർമാതാക്കൾ തീരുമാനിക്കുകയായിരുന്നു. ആ സീനിലെ ഡാർക്ക് മൂഡ് സിനിമയുടെ ബാക്കിയുള്ള ഭാഗവുമായി പൊരുത്തപ്പെടുന്നില്ലെന്നതായിരുന്നു കാരണം. കൂടാതെ 15 മിനിറ്റുള്ള വേറെ ചില സീനുകളും ചിത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. 

Exit mobile version