ജീവിതത്തിന്റെ നേർരേഖ എന്ന വിശേഷണവുമായി എത്തുകയാണ് ജീവിത യാത്ര എന്ന സംഗീത ആൽബം. സൗഹൃദവും സിനിമയും വാട്ട്സാപ്പ് കൂട്ടായ്മ ഭദ്ര ക്രീയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ആൽബം സുരാജ് ചെട്ടികുളങ്ങര സംവിധാനം ചെയ്യുന്നു.
മികച്ച കലാസൃഷ്ടികൾ പുറത്തിറക്കിയിട്ടുള്ള സൗഹൃദവും സിനിമയും കൂട്ടായ്മയുടെ പുതിയ വർക്കാണ് ജീവിതയാത്ര എന്ന സംഗീത ആൽബം. ജീവിതയാത്രയിൽ കണ്ടുമുട്ടുന്ന പൊള്ളുന്ന ജീവിത നിമിഷങ്ങൾ ഈ ആൽബത്തെ വ്യത്യസ്തമാക്കുന്നു.സത്യപ്രകാശ് നായകനായും, നായികയായി വാണി വിനുവും എത്തുന്നു.
ഭദ്ര ക്രീയേഷൻസിനു വേണ്ടി സുരാജ് ചെട്ടികുളങ്ങര ഗാന രചനയും,സംവിധാനവും നിർവഹിക്കുന്നു. ക്യാമറ — സുജിത് മാവേലിക്കര, സംഗീതം, ആലാപനം — സതീഷ് തോട്ടപ്പള്ളി, എഡിറ്റിംഗ് — വിഷ്ണു അമ്പലപ്പുഴ, മേക്കപ്പ് — സുരാജ്, രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ — സതീഷ് തോട്ടപ്പള്ളി, രാജീവ് കായംകുളം, സത്യപ്രകാശ് കോസ്റ്റ്യൂം — മണിയമ്മ മാവേലിക്കര, ഓർക്കസ്ട്ര — രഘു മണലാടി, മിക്സിംഗ് — ജെ.എം. പ്രസാദ്, ലോഗോ ഡിസൈൻ — മഹേഷ് മോഹൻ, പോസ്റ്റർ ഡിസൈൻ — സൂരജ് രാജൻ, പി.ആർ.ഒ — അയ്മനം സാജൻ
സത്യപ്രകാശ്, വാണിവിനു, ശ്രീകുമാർ മണ്ണാറശ്ശാല, രാജീവ് കായംകുളം, മണിയമ്മ മാവേലിക്കര, വിസ്മിത വിനോദ്, വൈഗ വിനു എന്നിവർ അഭിനയിക്കുന്നു.ന്യൂ ഭദ്ര ക്രീയേഷൻ യൂറ്റൂബ് ചാനലിൽ ജീവിത യാത്ര സംഗീത ആൽബം കാണാം.
അയ്മനം സാജൻ