വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ കോവിഡിന്റെയും യുദ്ധത്തിന്റെയും സാഹചര്യത്തില്‍ തിരികെയെത്തിയവര്‍ക്ക് ആശ്വാസമായി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അറിയിപ്പ്. ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനിടെ മടങ്ങിയവര്‍ക്ക് ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കുമെന്ന് കമ്മീഷന്‍ അറിയിച്ചു. റഷ്യ, ഉക്രെയ്ന്‍ യുദ്ധസാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് 12 മാസത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് ഇന്ത്യയില്‍ പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കുമെന്നും നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അറിയിച്ചു.
ഇക്കാര്യം വ്യക്തമാക്കി എന്‍എംസി സര്‍ക്കുലറും പുറത്തിറക്കി. 2021 നവംബര്‍ 18‑ന് മുമ്പ് വിദേശത്ത് നിന്നും മെഡിക്കല്‍ ബിരുദം നേടിയവര്‍ക്കാകും അവസരം ലഭിക്കുക. എഫ് എം ജി പരീക്ഷ പാസായാല്‍ ഇതിനുള്ള അനുമതി നല്‍കും. നേരത്തെ കൊവിഡ് സാഹചര്യത്തില്‍ ചൈനയില്‍ നിന്നടക്കം വിദ്യാര്‍ത്ഥികള്‍ മടങ്ങിയെത്തിയിരുന്നു. ഈ കുട്ടികള്‍ക്കും പുതിയ തീരുമാനത്തോടെ ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ അവസരം ലഭിക്കും.
English summary; The National Medical Commission has said it will provide an opportunity to complete an internship in the country
You may also like this video;