Site iconSite icon Janayugom Online

ചലച്ചിത്രം പന്ത്രണ്ടിന്റെ തിരക്കഥ മോഷ്ടിച്ചത്; നിയമ നടപടിക്കൊരുങ്ങി തിരക്കഥാകൃത്ത്

Leo thaddevusLeo thaddevus

കഴിഞ്ഞയിടെ പുറത്തിറങ്ങിയ പന്ത്രണ്ട് എന്ന സിനിമയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ചിത്രത്തിന്റെ സംവിധായകൻ ലിയോ തദേവൂസ്, നിർമ്മാതാവ് വിക്ടർ ഏബ്രഹാം, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി എന്നിവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണെന്ന് തിരക്കഥാകൃത്ത് ഷാജി കാരക്കൽ, തിരുവല്ല പത്രസമ്മേളനത്തിൽ അറിയിച്ചു. 2019 മെയ് ഒന്നിന് ഈശോ വക്കീൽ എന്ന തിരക്കഥ സംവിധായകൻ നാദിർഷക്ക് വായിക്കാൻ നൽകിയിരുന്നു. പിന്നീട് സെപ്തംബർ അഞ്ചിന് പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളിക്കും നൽകി. തിരക്കഥ സീരിയസ് മാറ്ററാണെന്നും കോമഡി ചെയ്യുന്ന തനിക്ക് വഴങ്ങില്ലെന്നും പറഞ്ഞ് നാദിർഷ മാസങ്ങൾക്ക് ശേഷം തിരക്കഥ തിരികെ നൽകി. എന്നാൽ ബിനുമുരളി തിരക്കഥ മടക്കി നൽകിയില്ല. തുടർന്ന് 2021 ജൂലൈ 24ന് നാദിർഷയുടെ ഫെയ്സ് ബുക്ക് പേജിൽ വന്ന ഒരു പോസ്റ്റിനെ തുടർന്നാണ് നോട്ട് ഫ്രം ദ ബൈബിൾ എന്ന പേരിൽ ഒരു സിനിമ നാദിർഷ സംവിധാനം ചെയ്തിട്ടുള്ളതായി അറിയുന്നത്. ഇത് സംബന്ധിച്ച് നാദിർഷയെ വിളിച്ച് അന്വേഷിക്കാൻ ശ്രമിച്ചെങ്കിൽ അദ്ദേഹം ഫോൺ എടുത്തില്ല.
2021 ഓഗസ്റ്റ് നാലിന് ഫെയ്സ് ബുക്ക് പേജിൽ ആരുടേയും പേര് പരാമർശിക്കാതെ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇത് കണ്ടിട്ട് ഒരു യൂട്യൂബ് ചാനൽ ഇന്റർവ്യുവും നൽകി. ഇതിൽ തിരക്കഥ വായിക്കാൻ നാദിർഷക്ക് നൽകിയിരുന്നു എന്നതൊഴിച്ചാൽ നോട്ട് ഫ്രം ദ ബൈബിൾ എന്ന സിനിമയുടെ തിരക്കഥ ഇതാണെന്ന് പറഞ്ഞിട്ടില്ല.
2021 ഓഗസ്റ്റ് ഏഴിനും എട്ടിനുമായി തിരക്കഥാലോകം എന്ന ഫെയ്ബുക്ക് പേജിൽ ഈശോ വക്കീൽ എന്ന തിരക്കഥ പൂർണ്ണമായി പ്രസിദ്ധീകരിച്ചതായും രാജേഷ് പറഞ്ഞു. യൂട്യൂബ് ചാനലിന് നൽകിയ ഇന്റർവ്യു അപമാനം ഉണ്ടാക്കിയതായി കാണിച്ച് നോട്ട് ഫ്രം ദ ബൈബിൾ സിനിമയുടെ തിരക്കഥാകൃത്തായ സുനീഷ് വരനാട് വക്കിൽ നോട്ടീസ് അയക്കുകയും അതിന് മറുപടി നൽകുകയും ചെയ്തു. നോട്ട് ഫ്രം ദ ബൈബിൾ എന്ന സിനിമ കണ്ടതിന് ശേഷം തിരക്കഥയുമായി സാമ്യമുണ്ടെങ്കിൽ നിയമനടപടിയിലേക്ക് പോകാം എന്ന തീരുമാനത്തിലായിരുന്നു. അങ്ങനെയിരിക്കെയാണ് സുഹൃത്ത് ലിയോ തദേവൂസ് സംവിധാനം ചെയ്ത പന്ത്രണ്ട് എന്ന സിനിമ ജൂൺ 24ന് റിലീസ് ആകുന്നത്. സിനിമയുടെ പ്രിവ്യൂ കണ്ടതും ഈശോ വക്കീലാണ് എന്ന തിരക്കഥയിലെ ചില സന്ദർഭങ്ങൾ ഒഴിച്ചുനിർത്തിയാൽ കഥാപാത്രങ്ങളുടെ പേരുൾപ്പെടെ കഥയുടെ ത്രഡുമായി സാമ്യമുണ്ടെന്ന് മനസ്സിലാക്കുന്നത്. ഒരു യൂട്യൂബ് ചാനലിൽ വന്ന സിനിമയുടെ ട്രെയിലറും ഇത് ശരിവെക്കുന്നതാണ്.
പന്ത്രണ്ട് എന്ന സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ കൂടിയായ ബിനു മുരളിയോട് വാട്സ് ആപ്പിലൂടെ ഇത് സംബന്ധിച്ച വിവരം തിരക്കിയെങ്കിലും ആദ്യം മറുപടി ലഭിച്ചില്ല. പിന്നീട് തിരക്കഥ സംവിധായകൻ ലിയോ തദേവൂസിന് നൽകിയിട്ടില്ലെന്നുമായിരുന്നു മറുരപടി. ഇതോടെ, ബിനു മുരളിക്ക് മുമ്പ് നൽകിയ തിരക്കഥ ഉപയോഗിച്ചാണ് പന്ത്രണ്ട് എന്ന സിനിമ ചെയ്തതെന്ന് മനസ്സിലായി. ഇതോടെയാണ് അനുവാദമില്ലാതെ തിരക്കഥ എടുത്ത് സിനിമ ചെയ്തവർക്കെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടത്തിന് കേസ് നൽകിയതെന്ന് ഷാജി കാരക്കൽ പറഞ്ഞു.

Eng­lish Sum­ma­ry: The script of the film Twelve was stolen; Screen­writer prepar­ing for legal action

You may like this video also

Exit mobile version