Site iconSite icon Janayugom Online

തെന്നിന്ത്യൻ താരം അമലാ പോൾ നായികയാവുന്ന “ദി ടീച്ചർ” ചിത്രീകരണം ആരംഭിച്ചു

പ്രശസ്ത തെന്നിന്ത്യൻ താരമായ അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി അതിരൻ എന്ന ചിത്രത്തിനു ശേഷം വിവേക് കഥയെഴുതി സംവിധാനം ചെയ്യുന്ന ” ദി ടീച്ചർ “എന്ന സിനിമയുടെ ചിത്രീകരണം കൊല്ലം തങ്കശ്ശേരിയിൽ ആരംഭിച്ചു. ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങൻ,മഞ്ജു പിള്ള,അനുമോള്‍, മാലാ പാർവ്വതി,വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

വരുൺ ത്രിപുരനേനി, അഭിഷേക് രാമിശെട്ടി എന്നിവർ നട്ട്മെഗ് പ്രൊഡക്ഷന്റെ ബാനറിൽ അവതരിപ്പിക്കുന്ന ദി ടീച്ചർ എന്ന ചിത്രം വി.ടി.വി. ഫിലിംസ് നിർമ്മിക്കുന്നു. അനു മൂത്തേടത്ത് ആണ് ഛായാഗ്രഹണം. പി വി ഷാജി കുമാര്‍, വിവേക് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. അന്‍വര്‍ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ‑ജോഷി തോമസ് പള്ളിക്കൽ, ക്രിയേറ്റീവ് പ്രൊഡ്യൂസർ‑ജോവി ഫിലിപ്പ്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ‑വിനോദ് വേണുഗോപാല്‍. 

കല-അനീസ് നാടോടി, മേക്കപ്പ്-അമല്‍ ചന്ദ്രൻ, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീന്‍, സ്റ്റിൽസ്-ഇബ്സൺ മാത്യു, ഡിസൈൻ- ഓള്‍ഡ് മോങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനീവ് സുകുമാര്‍, ഫിനാന്‍സ് കണ്‍ട്രോളർ- അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ശ്രീക്കുട്ടൻധനേശന്‍,ജസ്റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയറക്ടർ‑ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാൻ‑ഷിനോസ് ഷംസുദ്ദീന്‍, അസിസ്റ്റന്റ് ഡയറക്ടർ-അഭിജിത്ത് സര്യ,ഗോപിക ചന്ദ്രന്‍, സൗണ്ട് ഡിസൈൻ — സിംങ് സിനിമ, ആക്ഷൻ‑രാജശേഖര്‍, വിഎഫ്എക്‌സ് — പ്രോമിസ്, പി ആർ ഒ — പ്രതീഷ് ശേഖർ.

Eng­lish Summary:The shoot­ing of “The Teacher” star­ring South Indi­an actress Amala Paul has started
You may also like this video

YouTube video player
Exit mobile version