Site iconSite icon Janayugom Online

യുദ്ധവിരുദ്ധ ലോകം ആഗ്രഹിക്കുന്ന സമൂഹം കാലഘട്ടത്തിന്റെ ആവശ്യം: കിരൺബാലി

യുദ്ധവിരുദ്ധ ലോകവും വിശ്വ ശാന്തിയും കാംക്ഷിക്കുന്ന വരും തലമുറ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് യുണൈറ്റഡ് റിലീജിയൻസ് ഇൻഷ്യേറ്റീവ് (യുആർഐ) ആഗോള അധ്യക്ഷ കിരൺബാലി. യുആർഐ ദക്ഷിണേന്ത്യ സമ്മേളനം കരിക്കം കിപ്സിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ചെയർമാൻ പി കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഏഷ്യ സെക്രട്ടറി ജനറൽ ഡോ. ഏബ്രഹാം കരിക്കം മുഖ്യ പ്രഭാഷണം നടത്തി. വൈഎംസിഎ പ്രസിഡന്റ് കെ ഒ രാജുക്കുട്ടി, ശാസ്താംകോട്ട ബ്രൂക്ക് ഇന്റർ നാഷണൽ സ്കൂൾ ഡയറക്ടർ ഫാ. ഏബ്രഹാം തലോത്തിൽ, ഡോ. ദേവി ലാൽ, സനൂപ് സാജൻ കോശി, ഡോ. സൂസമ്മ മാത്യു, ഷിബി ജോൺസൺ, സൂസൻ ഏബ്രഹാം, മറിയാമ്മ മാത്യു, കെ ജി മത്തായിക്കുട്ടി, ജോർജ് പണിക്കർ, മാത്യു വർഗീസ്, റോഷിൻ ഷിബു തോമസ് എന്നിവർ പ്രസംഗിച്ചു.

ഇതിനോടനുബന്ധിച്ചു നടന്ന കലാ സംഗമത്തിന് സംഗീത സംവിധായകൻ രാജൻ കോസ്മിക്, ചിന്നു തരകൻ, സി നിത്യാനന്ദൻ എന്നിവർ നേതൃത്വം നൽകി.

Exit mobile version