വില്ലേജ് ഓഫീസിന് മുന്നിൽ നിൽക്കുന്ന മരം അപകട ഭീഷണി ഉയർത്തുന്നു. അഞ്ചൽ, അലയമൺ വില്ലേജ് ഓഫീസിന് മുൻപിൽ നിൽക്കുന്ന ബദാം മരമാണ് അപകട ഭീഷണിയായി നിൽക്കുന്നത്. മരത്തിന്റെ ചുവട് പൂർണ്ണമായും ദ്രവിച്ചത് മൂലം ഏത് നിമിഷവും മരം നിലം പൊത്താവുന്ന അവസ്ഥയിലാണ്. മരം നിൽക്കുന്നിടത്തോട് ചേർന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും അലയമൺ വില്ലേജ് ആഫീസിലും, ദിവസവും നൂറ് കണക്കിന് ആളുകളാണ് എത്താറുള്ളത്. തിരക്കേറിയ കടവറം കരുകോൺ റോഡിന്റെ വശത്താണ് മരം നിൽക്കുന്നത്. 11 കെവി വൈദ്യുത ലൈനും ഇത് വഴി കടന്ന് പോകുന്നുണ്ട്. കാറ്റിലോ, മഴയിലോ മരം കടപുഴകി വീണാൽ വലിയ അപകട സാധ്യതയ്ക്ക് കാരണമാകുന്ന മരം മുറിച്ച് മാറ്റണമെന്നും നാട്ടുകാര്‍ അവശ്യപ്പെട്ടു.