ജില്ലാ പഞ്ചായത്ത് നെല്ലിക്കുന്നത്ത് നിർമ്മിച്ച തണ്ണീർപന്തലിന്റെ ഉദ്ഘാടനം നെല്ലിക്കുന്നം വില്ലേജ് ഹട്ടിൽ മന്ത്രി കെ എൻ ബാലഗോപാൽ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ ഡാനിയേൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻ പിള്ള പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ വി സുമാ ലാൽ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ അഡ്വ. അനിൽ എസ് കല്ലേലിഭാഗം, ജെ നജീബത്ത്, പി കെ ഗോപൻ, വസന്താ രമേശ്, ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി അലക്സാണ്ടർ, എം അജിത, മേരി ഉമ്മൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി ജോസ്, വാർഡ് മെമ്പർമാരായ സുനിൽ ടി ഡാനിയേൽ എസ് ബുഷ്റ, പ്രിയ ആസ്തികൻ, അയത്തിൽ ഉണ്ണികൃഷ്ണൻ, ശ്രീജിത്ത്, സിപിഐ മണ്ഡലം സെക്രെട്ടറിയറ്റ് അംഗം എ നവാസ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എം രാജു നന്ദി പറഞ്ഞു.