Site icon Janayugom Online

വനിതാ ഐപിഎല്‍ അടുത്ത വര്‍ഷം നടക്കും

വനിതാ ഐപിഎല്‍ അടുത്തവര്‍ഷം ആരംഭിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഐപിഎൽ ഗവേണിങ് കൗൺസില്‍ യോഗത്തിലാണ് തീരുമാനം. വിദേശ താരങ്ങളുള്‍പ്പെടെ ആറ് ടീമുകള്‍ ടൂര്‍ണമെന്റിലുണ്ടാകും. നിലവിലുള്ള ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് വനിതാ ടീമുകളെ സ്വന്തമാക്കാനാകും. 

പുരുക്ഷ ഐപിഎല്ലിന് സമാനമായി വനിതാ ഐപിഎല്‍ നടത്തണമെന്ന ആവിശ്യം ഏറെക്കാലമായി ഉയര്‍ന്ന് വന്നിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഐപിഎല്ലിനൊപ്പം മൂന്ന് ടീമുകള്‍ പങ്കെടുക്കുന്ന പ്രദര്‍ശന വനിതാ പോരാട്ടം ബിസിസിഐ സംഘടിപ്പിച്ചിരുന്നു. ഇതേരീതിയില്‍ ഇത്തവണയും പ്രദര്‍ശന മത്സരം നടത്താനും അടുത്ത വര്‍ഷം മുതല്‍ ആറ് ടീമുകളെ അണിനിരത്തി ടൂര്‍ണമെന്റ് നടത്താനാണ് തീരുമാനമെന്ന് ഗാംഗുലി അറിയിച്ചു. 

Eng­lish Summary:The Wom­en’s IPL will be held next year
You may also like this video

Exit mobile version