Site iconSite icon Janayugom Online

“വർഷങ്ങൾ കടന്നുപോയി, എന്നാൽ ഭൂതകാലം കടന്നുപോയിട്ടില്ല”; ജോർജുകുട്ടിയുടെ മടങ്ങിവരവ് ഏപ്രിലില്‍

സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ‘ദൃശ്യം 3’യുടെ റിലീസ് തീയതി പുറത്തു്. ഈ വർഷം ഏപ്രിൽ 2ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രത്യേക മോഷൻ പോസ്റ്റർ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചു.

“വർഷങ്ങൾ കടന്നുപോയി, എന്നാൽ ഭൂതകാലം കടന്നുപോയിട്ടില്ല” എന്ന നിഗൂഢമായ ക്യാപ്ഷനോടെയാണ് താരം പോസ്റ്റർ പുറത്തുവിട്ടത്. ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ഈ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം നിലവിൽ പുരോഗമിക്കുകയാണ്. മലയാളത്തിന് പിന്നാലെ അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി പതിപ്പും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഒക്ടോബറിൽ ചിത്രം തിയേറ്ററിലെത്തിക്കാനാണ് ഹിന്ദി പതിപ്പിന്റെ അണിയറപ്രവർത്തകരുടെ നീക്കം.

Exit mobile version