Site iconSite icon Janayugom Online

“എന്റെ ഫാഷന്‍ സെന്‍സ് ഇഷ്ടമായില്ല അവര്‍ക്ക്”; പ്രവേശനം വിലക്കിയ റെസ്റ്റോറന്റിനെതിരെ ഉര്‍ഫി ജാവേദ്

ബിഗ് ബോസ് മത്സരാര്‍ത്ഥിയും ഫാഷന്‍ മേഖലയില്‍ പ്രശസ്തയുമായ ബോളിവുഡ് മോഡലാണ് ഉര്‍ഫി ജാവേദ്. ഗര്‍ഫ് രാജ്യങ്ങളില്‍ പോലും വസ്ത്ര ധാരണരീതികൊണ്ട് ഉര്‍ഫിയെ വിലക്കിയിരുന്നു. ഇപ്പോളിതാ ഉര്‍ഫി ജാവേദിനെ വിലക്കി മുംബൈയിലെ റെസ്റ്റോറന്‍റ്. ഉര്‍ഫി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ തന്‍റെ ആരാധകരെ അറിയിച്ചത്. വസ്ത്രധാരണവും ഫാഷന്‍ സെന്‍സും ഇഷ്ടപ്പെടാത്തതിനാലാണ് റെസ്റ്റോറന്‍റ് വിലക്കേര്‍പ്പെടുത്തിയതെന്ന് താരം ഇന്‍സ്റ്റാഗ്രാമില്‍ പറയുന്നു. 

“എന്താണിത്, ഇത് 21ാം നൂറ്റാണ്ട് തന്നെയല്ലേ മുംബൈ? ഇന്ന് എനിക്ക് ഒരു റെസ്റ്റോറന്‍റ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. എന്‍റെ ഫാഷന്‍ താത്പര്യങ്ങളോട് നിങ്ങള്‍ക്ക് വിയോജിക്കാം, പക്ഷെ എന്നോട് പെരുമാറേണ്ട വിധം ഇങ്ങനെയല്ല. അഥവാ വിയോജിപ്പുകളോട് ഈ വിധത്തിലാണ് നിങ്ങള്‍ പെരുമാറുന്നതെങ്കില്‍ അങ്ങനെ തന്നെ അത് പറയണം, അല്ലാതെ മുടന്തന്‍ ന്യായങ്ങള്‍ പറയരുത്. സൊമാറ്റോയും മുംബൈ നഗരവും ഇക്കാര്യം പരിശോധിക്കണമെന്ന്” – ഉര്‍ഫി കുറിച്ചു. താരത്തെ പിന്തുണച്ച് നിരവധി പേരാണ് ഇപ്പോള്‍ രംഗത്ത് വരുന്നത്.

Eng­lish Summary;“They did­n’t like the fash­ion sense”; Urfi Javed against restau­rant barred entry

You may also like this video

Exit mobile version