Site icon Janayugom Online

കടുവ വീണ്ടും ക്യാമറയില്‍ കുടുങ്ങി; മയക്കുവെടി വെച്ച് പിടിക്കാനുള്ള വനം വകുപ്പ് നീക്കം തുടരുന്നു

ക്യാമറയില്‍ ദൃശ്യമായ നരഭോജി കടുവ.

നാല് ആളുകളെ കൊലപ്പെടുത്തിയ നരഭോജി കടുവ ബുധനാഴ്ച ക്യാമറയില്‍ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും പല ഭാഗത്തേക്കും കടുവ പെട്ടെന്ന് മാറി സഞ്ചാരിക്കുന്നതിനാല്‍ കടുവയെ പിടിക്കൂടാനായില്ല. ചൊവ്വാഴ്ച വൈകുന്നേരം കോഴികൊല്ലി, നാടകൊല്ലി, നമ്പികുന്ന് തുടങ്ങിയ ഭാഗങ്ങളില്‍ ചുറ്റിനടന്ന കടുവയുടെ ദൃശ്യം ബാധനാഴ്ച ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിയുകയും രാവിലെ മുതല്‍ ട്രോണ്‍ ക്യാമറ തുടങ്ങിയ സജ്ജീകരണങ്ങളോടെ വനംവകുപ്പ് ജീവനക്കാര്‍ പരിശോധന നടത്തുകയും കടുവയെ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ കടുവയെ തിരയുന്നവര്‍ക്കൊപ്പം മയക്കുവെടി വെക്കുന്നവര്‍ എത്താന്‍ വൈകുന്നത് കാരണം കടുവ വനത്തിലെ പല ഭാഗത്തേക്ക് മാറിപ്പോകുന്നു. ചില സാഹചര്യത്തില്‍ മയക്കുവെടി വെക്കാന്‍ ശ്രമിച്ചാല്‍ വലിയ കാട് കാരണം കടുവയെ കണ്ടെത്താനും സാധിക്കുന്നില്ല. സപ്തംബര്‍ 25ന് തുടങ്ങിയ കടുവയെ പിടിക്കല്‍ ഇതുവരെ സാധിച്ചിട്ടില്ല. ഏറുമാടം, വനത്തില്‍ കന്നുകാലികളെ കെട്ടി വെക്കല്‍, ട്രോണ്‍ ക്യാമറ., പരിശീലനം ലഭിച്ച നായ്ക്കള്‍, കുങ്കി ആനകള്‍ എന്നിവയെല്ലാം ഉപയോഗപ്പെടുത്തി തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായിട്ടില്ല. മസിനഗുഡിയില്‍ ദിവസങ്ങളോളം കാണാതായ കടുവയാണ് ഹോം ബട്ട യില്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞത്. കടുവ വീണ്ടും മസിനഗുഡിയില്‍ നിന്നും പുറപ്പെട്ട വിവരം അറിഞ്ഞതിനാല്‍ ശ്രീമധുര, ദേവന്‍ തുടങ്ങിയ ഭാഗത്തുള്ള ജനങ്ങള്‍ ഭീതിയിലാണ്.

 

Exit mobile version