ചീരാൽ നമ്പ്യാർകുന്ന് പ്രദേശങ്ങളിൽ വീണ്ടും പുലിയിറങ്ങി. രണ്ട് ആടുകളെ കൂടി ആക്രമിച്ചു. മുരിക്കിലാടി ചേലക്കംപാളി ദിവാകരൻ, കൃഷ്ണൻ എന്നിവരുടെ ആടിനെയാണ് ആക്രമിച്ചത്. ചീരാൽ വെള്ളച്ചാൽ ഓപ്പാമറ്റം റെജിയുടെ പശുവിനെ ഏപ്രില്‍ 21നും നമ്പ്യാർകുന്ന് കിളിയന്തറ ജോയിയുടെ ആടിനെ 23നും പുലി ആക്രമിച്ച് കൊന്നിരുന്നു. ആർത്തുവയലിൽ വനംവകുപ്പ് കൂടു സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. വിവിധയിടങ്ങളിൽ ക്യാമറകളും സ്ഥാപിച്ചു.
ചീരാൽ നമ്പ്യാർകുന്ന് പ്രദേശങ്ങളിൽ പുലിയിറങ്ങി; രണ്ട് ആടുകളെ കൂടി ആക്രമിച്ചു

