Site iconSite icon Janayugom Online

സെഞ്ചൂറിയനില്‍ തിലകാട്ടം; മൂന്നാം ടി20യില്‍ ഇന്ത്യ ആറിന് 219 റണ്‍സ്

തിലക് വര്‍മ്മയുടെയും അഭിഷേക് ശര്‍മ്മയുടെയും തകര്‍പ്പന്‍ ബാറ്റിങ് വെടിക്കെട്ടില്‍ വമ്പന്‍ സ്കോര്‍ നേടി ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20 ക്രിക്കറ്റില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. 56 പന്തില്‍ 107 റണ്‍സുമായി തിലക് വര്‍മ്മ പുറത്താകാതെ നിന്നു.

സ്കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുമ്പെ സഞ്ജു സാംസണ്‍ പുറത്തായി. ഇത്തവണയും മാര്‍ക്കോ യാന്‍സിന്റെ പന്തില്‍ താരം ബൗള്‍ഡാകുകയായിരുന്നു. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ സെഞ്ചുറി നേടിയ സ‌ഞ്ജു പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ സംപൂജ്യനായും മടങ്ങേണ്ടി വന്നു. എന്നാല്‍ മൂന്നാമനായിയെത്തിയ തിലക് വര്‍മ്മ അഭിഷേക് ശര്‍മ്മയ്ക്ക് മികച്ച പിന്തുണ നല്‍കിയതോടെ പവര്‍പ്ലേയില്‍ സ്കോര്‍ കുതിച്ചു. ഇരുവരും ചേര്‍ന്ന് 107 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 25 പന്തില്‍ 50 നേടി അര്‍ധസെഞ്ചുറി കുറിച്ചതിന് പിന്നാലെ അഭിഷേക് ശര്‍മ്മ പുറത്തായി. മൂന്ന് ഫോറും അഞ്ച് സിക്സറും ഉള്‍പ്പെടുന്നതാണ് അഭിഷേകിന്റെ ഇന്നിങ്സ്. 

പിന്നാലെയെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വീണ്ടും നിരാശപ്പെടുത്തി. നാല് പന്തില്‍ ഒരു റണ്ണെടുത്ത സൂര്യയെ സിമെലെനെ മാര്‍ക്കോ യാന്‍സന്റെ കൈകളിലെത്തിച്ചു. ഹാര്‍ദിക് പാണ്ഡ്യയെത്തി തകര്‍ത്തടിച്ചു തുടങ്ങിയെങ്കിലും 18 റണ്‍സുമായി മടങ്ങി. കേശവ് മഹാരാജിന്റെ പ­ന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുരുങ്ങുകയായിരുന്നു. എന്നാല്‍ റിങ്കു സിങ്ങിനെ ഒരുവശത്ത് നിര്‍ത്തി തിലക് വര്‍മ്മ വെടിക്കെട്ട് തുടങ്ങിയതോടെ ഇ­ന്ത്യന്‍ സ്കോര്‍ വീണ്ടും കുതിച്ചു. അ­തേ­സ­മയം റണ്‍സ് ക­ണ്ടെത്താന്‍ ബു­ദ്ധി­മുട്ടിയ റിങ്കു 13 പന്തില്‍ എട്ട് റ­ണ്‍സ് മാത്രമെടുത്ത് മടങ്ങി. പി­ന്നാ­ലെ­യെത്തിയ ര­മ­ണ്‍ദീപ് സിങ് നേരിട്ട ആദ്യ പന്ത് തന്നെ സിക്സര്‍ പറത്തി. 52 പന്തില്‍ തിലക് വര്‍മ്മ സെഞ്ചുറി നേടി. രമണ്‍ദീപ് ആറ് പന്തില്‍ 15 റണ്‍­സെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ് രണ്ട് വിക്കറ്റ് നേടി.

Exit mobile version