2.17 ലക്ഷം രൂപയ്ക്ക് ട്രയംഫ് ഇന്ത്യ പുതിയ സ്പീഡ് ടി4 പുറത്തിറക്കിയിരിക്കുകയാണ്. ഇന്ത്യയിൽ ഒരാൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും വില കുറഞ്ഞ ട്രയംഫ് ബൈക്കാണിത്. വെള്ള, ചുവപ്പ്, കറുപ്പ് എന്നീ മൂന്ന് നിറങ്ങളിൽ സ്പീഡ് T4 ഇന്ത്യയിൽ ലഭ്യമാകും. സ്പീഡ് 400 ൻ്റെ തുടര്‍ച്ചയായാണ് കമ്പനി ഈ മോഡലിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്.
ബൈക്കിന് ഇപ്പോൾ അപ്‌സൈഡ് ഡൗൺ ഫോർക്കുകൾക്ക് പകരം പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകൾ ആണ് ലഭിക്കുന്നത്. റേഡിയൽ അല്ലാത്ത ടയറുകളുള്ള 17 ഇഞ്ച് വീലാണ് ബൈക്കിന് നൽകിയിരിക്കുന്നത്. 399 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് മോട്ടോറാണ് ബൈക്കിന് കരുത്തേകുന്നത്, 7000 ആർപിഎമ്മിൽ 30.6 bhp പവറും 5000 ആർപിഎമ്മിൽ 36 NM ടോർക്കും പുറപ്പെടുവിക്കുന്നു. 85 ശതമാനം ടോർക്കും 2500 ആർപിഎമ്മിൽ ലഭ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ മോട്ടോർ സിക്സ് സ്പീഡ് ഗിയർബോക്സുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചോട് കൂടിയുള്ള 6 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്. ഹാര്‍ഡ്‌വെയര്‍ വശം നോക്കുമ്പോള്‍ മുന്‍വശത്ത് 43 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ പ്രീലോഡ് അഡ്ജസ്റ്റബിള്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു.
ബൈക്കിന് ഓൾ-എൽഇഡി ഡിസ്‌പ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള അനലോഗ്-ഡിജിറ്റൽ ഡിസ്‌പ്ലേ എന്നിവ ലഭിക്കുന്നു. ട്രയംഫ് അതിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ സ്പീഡ് T4 ൻ്റെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡെലിവറികൾ ആരംഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ട്രയംഫ് സ്പീഡ് 400, സ്‌ക്രാമ്പ്‌ളര്‍ 400X എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. ഉത്സവ സീസണില്‍, ഒരു പുതിയ മോഡല്‍ അവതരിപ്പിച്ചുകൊണ്ട് ആവേശം സൃഷ്ടിക്കാന്‍ ബ്രിട്ടീഷ് ബ്രാന്‍ഡ് ആഗ്രഹിക്കുന്നു. ട്രയംഫിൻ്റെ മറ്റ് വിശദാംശങ്ങളിലേക്ക് നോക്കിയാൽ ബജാജും ട്രയംഫും സംയുക്തമായി വികസിപ്പിച്ച മോഡലുകളാണ് ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400 എക്സ് എന്നിവ.