Site icon Janayugom Online

കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

കർണ്ണാടകത്തിൽ നിന്നും പച്ചക്കറിയെന്ന വ്യാജ്യേന കേരളത്തിലേക്ക് കടത്തുകയായിരുന്ന കയറ്റിവരികയായിരുന്ന നിരോധിത പുകയില ഉല്പന്നങ്ങൾ ഇരിട്ടി പൊലിസ് പിടികൂടി.

വാഹനത്തിൽ പച്ചക്കറി ചാക്കിനിടയിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവരികയായിരുന്ന നിരോധിത ഉല്പന്നങ്ങളായ ഹാൻസ് ‚കൂൾ ലിപ്സ്, എന്നിവയുടെ 10,500 പാക്കറ്റുളാണ് ഇരിട്ടി സി ഐ കെ ജെ ബിനോയ്, ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ.ദിനേശൻ കൊതേരിയുടെയും നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് തിങ്കളാഴ്ച്ച പുലർച്ചെ 1 മണിക്ക് ഇരിട്ടി പൊലിസ് സ്റ്റേഷന് മുന്നിൽ നടത്തിയ വാഹന പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

വാഹനത്തിൽ ഉണ്ടായിരുന്ന മൊകേരി കൂരാറ പുത്തൻവീട്ടിൽ സജിത്ത് ( 35 ), മാഹി പള്ളൂരിൽ നാലു തറയിൽ സുഭാഷ് (34) എന്നിവരെ കസ്റ്റഡിയിൽ എടുത്തു.

Exit mobile version