Site iconSite icon Janayugom Online

ഇന്ത്യ‑ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്

ഇന്ത്യ‑ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. ഇന്ന് രാത്രി ഏഴിന് ട്രെൻഡ് ബ്രിഡ്ജിലാണ് മത്സരം നടക്കുക. പരമ്പര 2–0 സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.

ഇന്നത്തെ മത്സരത്തിൽ വിരാട് കോലിയുടെ പ്രകടനവും ആരാധകർ ഉറ്റുനോക്കുന്ന കാര്യമാണ്. ഫോമിലുള്ള ദീപക് ഹൂഡയെ പുറത്തിരുത്തിയാണ് കോലിക്ക് രണ്ടാം ടി20യിൽ അവസരം നൽകിയത്.

പരമ്പര നേടിയതിനാൽ കൂടുതൽ താരങ്ങളെ പരീക്ഷിക്കാനുള്ള സാധ്യതകളും ഇന്നത്തെ മത്സരത്തിനുണ്ട്. യുസ്വേന്ദ്ര ചാഹലിന് പകരം രവി ബിഷ്ണോയിക്ക് അവസരം നൽകിയേക്കും. റിഷഭ് പന്തിനോ വിരാട് കോലിക്കോ പകരം ഇഷാൻ കിഷനും ദിനേശ് കാർത്തിക്കിന് പകരം ദീപക് ഹൂഡയ്ക്കും അവസരം ലഭിച്ചേക്കും.

Eng­lish summary;Today is the final match of the India-Eng­land T20 series

You may also like this video;

Exit mobile version