Site iconSite icon Janayugom Online

ഷൂട്ടിംഗിനിടെ ടോം ഹോളണ്ടിന് പരിക്കേറ്റു; ‘സ്പൈഡർ‑മാൻ: ബ്രാൻഡ് ന്യൂ ഡേ’ ചിത്രീകരണം നിർത്തിവെച്ചു

പുതിയ സ്പൈഡർ‑മാൻ ചിത്രമായ ‘ബ്രാൻഡ് ന്യൂ ഡേ‘യുടെ ഷൂട്ടിംഗിനിടെ നടൻ ടോം ഹോളണ്ടിന് പരിക്കേറ്റു. സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ വെച്ച് നടന്ന ചിത്രീകരണത്തിനിടെ, ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിൽ താരം താഴെ വീഴുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ ടോം ഹോളണ്ടിനൊപ്പം ഉണ്ടായിരുന്ന സ്റ്റണ്ട്മാനും പരിക്കേറ്റിട്ടുണ്ട്. ഇരുവരേയും ഉടൻതന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവെച്ചു. എന്നാൽ, ടോം ഹോളണ്ടിന് നിസ്സാര പരിക്കുകളേ ഉള്ളൂവെന്നും, ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം സെറ്റിലേക്ക് മടങ്ങിയെത്തുമെന്നും പ്രൊഡക്ഷൻ ടീം മാധ്യമങ്ങളെ അറിയിച്ചു.

Exit mobile version