ചാള്‍സ് മൂന്നാമന്‍റെ ബ്രട്ടീഷ് സിംഹാസനത്തിലേക്കുള്ള ആരോഹണം കഴിഞ്ഞ ആഴ്ച നടന്നിരിക്കുകയാണ്. അദ്ദേഹം ലിബറലായ രാജാവാണെന്നു ഇന്ത്യയിലെ ചിലര്‍ ഉള്‍പ്പെടെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ വളരെ സജീവമായ ചര്‍ച്ചയും, ആവശ്യവുമായി ഉന്നയിക്കുകയാണ് വെളിച്ചത്തിന്‍റെ പര്‍വതമായ കോഹിനൂര്‍ എന്ന ഇതിഹാസ വജ്രത്തെ ഇന്ത്യയിലേക്ക് തിരികെകൊണ്ടുവരണമെന്ന്. ആഭ്യന്തരമായും ഈ ആവശ്യം ഉയര്‍ന്നുവരികയാണ്.
നൂറ്റാണ്ടുകളായി ബ്രിട്ടന്‍റെ കൊളോണിയല്‍ ഭരണകൂടം അടിച്ചേല്‍പ്പിക്കുകയാരിന്നു. ഇതിന്‍റെ ഫലമായി അടിച്ചമര്‍ത്തല്‍, വംശീയത, അടിമത്തം, പട്ടിണി , ബലാത്സംഗം എന്നിവയെല്ലാം നടമാടിയിരുന്നു. തങ്ങള്‍ക്ക് അവകാശപ്പെട്ട കോഹിനൂര്‍ തിരികെ ലഭിക്കണമെന്നാവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. 2022 സെപ്റ്റംബര്‍ 15ന് ലണ്ടനിലെ വെസ്റ്റ്മിന്‍സ്ററര്‍ കൊട്ടാരത്തിലെ ഹാളിനുള്ളില്‍ എലിസബത്ത് രാജ്ഞിയുടെ ശവപ്പെട്ടയിലല്‍ കോഹിനൂര്‍ പതിച്ച കിരീടം കിടക്കുന്നത് കാണുവാന്‍ ഇടയായതും കോഹിനൂര്‍ എന്ന ഇതിഹാസവജ്രം തിരികെ ഇന്ത്യയിലെത്തിക്കണമെന്ന ആഗ്രഹവും പല കോണുകളില്‍നിന്നും ഉണ്ടായി
105.6 കാരേറ്റ് ഓവല്‍ ആകൃതിയിലുള്ള വജ്രം വീണ്ടെടുക്കാന്‍ ബക്കിംഗ്ഹാം കൊട്ടാരത്തിലെ ചാല്‍സിന്‍റെ വസതിയില്‍ ഇന്ത്യാക്കാര്‍ കൂട്ടായി ചെന്ന് പ്രക്ഷോഭം നടത്തണമെന്ന് വലിയ വൈകാരികമായും,തീവ്രമായും ചിലര്‍ ട്വീറ്റുകളിലൂടെ ആഹ്വാനം ചെയ്യുന്നു.യുഎസിലെ സിലിക്കണ്‍ വാലിയിലല്‍നിന്നുള്ള ഒരു പ്രവാസി യുകെയോട് ബഹുമാനപുരസരമാണ് ആവശ്യപ്പെടുകയാണ് കൊള്ളടയിച്ച വജ്രം അതിന്‍റെ യഥാര്‍ത്ഥ ഉടമകള്‍ക്ക് നല്‍കണമെന്ന്. ബ്രിട്ടന്‍റെ കിരീടത്തിന്‍റെ രത്നമായി കോഹിനൂര്‍ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം അതു ബ്രിട്ടന്‍റെ കൊളോണിയല്‍ഭൂതകാലത്തെയാണ് കാണിക്കുന്നത്. അവര്‍ വഞ്ചനാപരമായ മാര്‍ഗത്തിലൂടെയാണ് അതു നേടിയിട്ടുള്ളതെന്ന് ലോകത്തെ ഒര്‍മ്മിപ്പിക്കുന്നതായി വെങ്ക്തേഷ് ശുക്ല അഭിപ്രായപ്പെടുന്നു.
എന്നാല്‍ ഇന്ത്യഭരിക്കുന്ന ദേശീയതമുഖമുദ്രയാണെന്നു സ്വയം പറയുന്ന നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ആറ് വര്‍ഷം മുമ്പ് തന്നെ കോഹിനൂറിനുമേലുള്ള അവകാശവാദം നിരസിച്ചിരുന്നു. എന്നാല്‍ മക്ക സൈബര്‍ പടയാളികള്‍ക്കും, സാമൂഹ്യമാധ്യമപ്രവരര്‍ത്തകര്‍ക്കും അറിഞ്ഞു കൂടായെന്നുള്ളത് യാഥാര്‍ത്ഥ്യമാണ് .പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ വിക്ടോറിയ രാജ്ഞിക്ക് സമ്മാനിച്ചതാണ് കോഹിനൂര്‍, അല്ലാതെ കൊള്ളയടിക്കുകയോ,ബലം പ്രയോഗിച്ച് കൊണ്ടുപോകുകയോ ചെയ്തില്ലെന്ന് 2016 ഏപ്രിലില്‍ മുന്‍ സോളിസിറ്റര്‍ ജനറള്‍ രഞ്ജിത് കൂമാര്‍ സുപ്രീംകോടതയില്‍ പറഞ്ഞു. ഐതിഹാസികമായ വജ്രം ഇന്ത്യയിലേക്ക് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട നഫീസ്അഹമ്മദ് സിദ്ദിഖി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ വ്യവഹാരത്തിന് മറുപടിയായിട്ടാണ് രഞ്ജിത് കൂമാര്‍ അഭിപ്രായം നല്‍കിയത്.
ലണ്ടന്‍ ടവറില്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. ഇന്ത്യയുടേയും ബ്രിട്ടന്‍റേയും ഇടയില്‍ പതിറ്റാണ്ടുകളായി തുടരുന്ന നയന്ത്രതര്‍ക്കങ്ങളുടെ കേന്ദ്രബിന്ദുവാണ് കോഹിനൂര്‍ വജ്രം. ഇംഗ്ലണ്ട് മോഷ്ടിച്ച വജ്രം തിരികെ തരണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. കൂടാതെ തിരികെ തന്നാല്‍ അവരുടെ കൊളോണിയല്‍ അതിക്രമങ്ങള്‍ക്കുള്ള ഭാഗീകമായ പ്രായശ്ചിത്തം കൂടിയാണ്. തുടര്‍ച്ചയായി അധികാരത്തില്‍ വന്ന ബ്രട്ടീഷ് ഭരണാധികാരികളും, നേതാക്കളും ഇന്ത്യയുടെ ആവശ്യം നിരസിക്കുയാണുണ്ടായത്. 2010ല്‍ ഇന്ത്യ സന്ദര്‍ശിച്ച ഡേവിഡ് കാമറൂണ്‍ കോഹിനൂര്‍ ഇംഗ്ലണ്ടില്‍ തന്നെ നിലനില്‍ക്കുമെന്ന പ്രഖ്യാപിക്കുകയും ചെയ്തു.ബ്രിട്ടണിലെ മ്യൂസിയത്തിലും മറ്റും കാണുന്ന പുരാവസ്തുക്കളെ സംബന്ധിച്ച് പരാമര്‍ശം നിലനില്‍ക്കുന്നതു തന്നെ അവയെല്ലാം ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നെല്ലാം കൊള്ളടയിക്കപ്പെട്ടവയാണ്.
എറെ ചരിത്രമാണ് കോഹിനൂര്‍ വജ്രത്തിനുള്ളത്. 12 മുതല്‍ 14വരെയുള്ള നൂറ്റാണ്ടുകളില്‍ ഇന്ത്യയിലെ ഇന്നത്തെ തെലുങ്കാന, ആഡ്രപ്രദേശ്, കര്‍ണ്ണാടക, തെക്കന്‍ ഒഡീഷ എന്നിവയുടെ ചില ഭാഗങ്ങള്‍ ഭരിച്ചിരുന്ന കാകതീയ രാജവംശം ആയിരുന്നു. മുന്‍ ഗോല്‍ക്കൊണ്ട സുല്‍ത്താനായിലെ കൃഷ്ണനദിയുടെ തെക്കേ കരയിലുള്ള കൊല്ലൂരിലാണ് കോഹിനൂര്‍ ഖനനം ചെയ്തിരുന്നതും. കാകതീയ വംശത്തിന്‍റെ തലസ്ഥാനം ആദ്യം ഓരുഗല്ലുവില്‍ ആയിരുന്നു. 186 കാരറ്റ് എന്ന് വിശ്വസിക്കപ്പെടുന്ന വജ്രം പ്രാദേശികായി സൂക്ഷിച്ചിരുന്നത് അവിടുത്തെ ഒരു ഭദ്രകാളി ക്ഷേത്രത്തിലാണ്. അവിടെ നിന്ന് 1290ല്‍ ഡല്‍ഹി സുല്‍ത്താനേറ്റിന്‍റെ ആദ്യകാല സ്ഥാപകരിലൊരാളായ അലാവുദ്ദീന്‍ ഖില്‍ജി പിടിച്ചെടുത്തു. ബ്രട്ടീഷ് ചരിത്രകാരനായ ബാംബര്‍ ഗാസ്കോയിന്‍ ദി ഗ്രേറ്റ് മുഗള്‍സില്‍ അവകാശപ്പെടുന്നത് രണ്ടാം മുഗള്‍രാജാവായ ഹുമയൂണ്‍ തന്‍റെ പിതാവിന് സമ്മാനിച്ചപ്പോളാണ് വജ്രം വീണ്ടും ഉയര്‍ന്നുവന്നതെന്നാണ് .
ബാബര്‍ വജ്രത്തിന്‍റെ മൂല്യം കണക്കാക്കിയതായും അദ്ദേഹം പറയുന്നു. ഉടന്‍ തന്നെ മകന് വീണ്ടും തിരികെ നല്‍കിയതായും അവകാശപ്പെടുന്നു.കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം ഹുമയൂണ്‍ തന്‍റെ എതിരാളിയായ ഷേര്‍ഷാ സൂരിയെ തോല്‍പ്പിച്ച് ഇന്ത്യയില്‍നിന്നും പുറത്താക്കി. തനിക്ക് വേണ്ട അഭയംനല്‍കുന്നതിനായി പേര്‍ഷ്യയിലെ ഷാതപ്മാസ്പിന് വജ്രം സമ്മാനിച്ചു. തുടര്‍ന്ന് അതു ഷാജഹാന്‍റെ കൈയ്യില്‍ എത്തി. പതിറ്റാണ്ടുകല്‍ക്ക് ശേഷം എല്ലാത്തരം, മാണിക്യങ്ങളുംസ, മരതകങ്ങളും ‚വജ്രങ്ങള്‍ പതിച്ച സ്വര്‍ണ്ണസിംഹാസനങ്ങള്‍ ഉള്‍പ്പെടെ കര്‍ണാല്‍ യുദ്ധത്തില്‍ മുഗള്‍ ഭരണാധികാരിയായിരുന്ന മുഹമ്മദ്ഷായെ തോല്‍പ്പിച്ച് പേര്‍ഷ്യന്‍ രാജാവായ നാദിര്‍ഷാ കൊണ്ടുപോയി.പതമൂന്നാം മുഗല്‍ ചക്രവര്‍ത്തിയായ മുഹമ്മദ്ഷായുടെ പരാജയത്തിന് ശേഷം നാദിര്‍ഷായുടെ കസ്ററടിയിലായിരുന്നു.
ഷായുടെ ചെറുമകന്‍ ഷാരോഖ് ഷാ പിന്നിട് 18-ാം നൂററാണ്ടിന്‍റെ തുടക്കത്തില്‍ അഫ്ഗാന്‍ സമ്പ്രാജ്യത്തിന്‍റെ സ്ഥാപകനായ അഹമ്മദ്ഷാ ദുറാനിക്ക് കോഹിനൂര്‍ സമ്മാനിച്ചു.അതു വര്‍ഷങ്ങളോളം കാബൂളിലെ അദ്ദേഹത്തിന്‍റെ കുടുംബത്തിലിരുന്നു. അഫ്ഗാനിസ്ഥാനെ പിടിച്ചെടുക്കാനുള്ള യുദ്ധങ്ങളാല്‍ പ്രദേശം പ്രക്ഷുബ്ധമായിരുന്നു. ബ്രട്ടീഷുകാരും പടിഞ്ഞാറന്‍മേഖലയില്‍ റഷ്യയിലെ സാര്‍ ചക്രവര്‍ത്തിമാരും ശ്രമം നടന്നിരുന്നു. ദുറാനിയുടെ ചെറുമകനും അഫ്ഗാന്‍ രാജാവുമായ ഷാ ഷൂജിക്ക് ഇംഗ്ലീഷുകാരുായി ചേര്‍ന്നു നിന്നും. കാബൂളിലെ ബ്രിട്ടീഷ് കൊളോണിയല്‍ മേധാവിയായിരുന്ന മൗണ്ട്സ്റ്റുവര്‍ട്ട് എല്‍ഫിന്‍സ്ററോണിനെ കോഹിനൂര്‍ കാണിച്ചതിന്‍റെ രേഖാമൂലമുള്ള വിവരണവും ഉണ്ട്
1809 ജൂണില്‍ ഷൂജയെ അദ്ദേഹത്തിന്‍റെ മുന്‍ഗാമിയായ മഹ്മൂദ്ഷായെ അട്ടിമറിക്കുകയും ‚ഇന്ത്യയിലെ ആദ്യത്തെയും ഏക സിഖ് ഭരണാധികാരിയുമായ രഞ്ജിത് സിംങിന്‍റെ സഹായത്തോടെ ലാഹോറിലേക്ക് നാടുകടത്തി. അതിനു പ്രതിഫലമായി ഷൂജ രഞ്ജിത് സിംങിന് പ്രതിഫലമായി കോഹിന്നൂര്‍ സമ്മാനിച്ചു, പിന്നീട് പഞ്ചാബിലെ സിഖ് പ്രവശ്യ ബ്രട്ടീഷുകാര്‍ പിടിച്ചെടുത്തു. 1849ല്‍ രജ്ഞിത് സിംങിന്‍റെ മരണശേഷം കോഹിന്നൂര്‍ കമ്മീഷണര്‍ സര്‍ ജോണ്‍ ലോറന്‍സിന് സമ്മാനമായി കിട്ടി. ആറാഴ്ചയോളം അദ്ദേഹം അതു കൊണ്ടുനടന്നു.
പിന്നീട് അദ്ദേഹം ഇന്ത്യയുടെ വൈസ്രോയി ആയിത്തീര്‍ന്നു.അദ്ദേഹം രജ്‍ഞിത് സിംങിന്‍റെ അവകാശിയായ ദിലീപ് സിംങിന് കൈമാറുകയും അത് വിക്ടോറിയ രാജ്ഞിക്ക്സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.1851ല്‍ ലണ്ടനിലെ ഗ്രേറ്റ് എക്സിബിഷനിലെ പ്രധാന പ്രദര്‍ശനമായി വജ്രം കൃത്യസമയത്ത് എത്തി. അതിനുശേം അത് രാജകിയ ആഭരണങ്ങളുടെ ഭാഗവുമായിമാറി.
(കടപ്പാട് — ദി വയര്‍ )
English Summary: Travel history of the Kohinoor ‘stolen’ diamond
You may also like this video: