കവുണ്ടന്‍ ചാവടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു. മിത്രന്‍ (3), സംഗീത ശ്രീ (5) എന്നിവരാണ് മരിച്ചത്. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പേരെ ഗുരുതരമായ പരിക്കുകളോടെ കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേരളത്തില്‍ നിന്ന് സേലം ഭാഗത്തേക്ക് പോകുകയായിരുന്ന ഒമ്‌നി വാന്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പെട്ടത് സേലം സ്വദേശികളെന്നാണ് പ്രാഥമിക നിഗമനം.
English summary; Two children died in a road accident near Coimbatore
You may also like this video;