തന്റെ കുടുംബാംഗത്തെ തട്ടിപ്പുസംഘം രണ്ടുദിവസത്തെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തുവെന്ന് വെളിപ്പെടുത്തി നടൻ നാഗാര്‍ജുന രംഗത്തെത്തി. ആരുമാസം മുമ്പാണ് ഈ സംഭവം നടക്കുന്നത്. തന്റെ കുടുംബാംഗത്തിന്റെ ബലഹീനതയെ മനസ്സിലാക്കികൊണ്ടാണ് തട്ടിപ്പുസംഘം തട്ടിപ്പ് നടത്തിയത്. നമ്മള്‍ പോലും അറിയാതെ അവര്‍ നമ്മളെ നിരീക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ നാഗാര്‍ജുനയോ അദ്ദേഹത്തിന്റെ കുടുംബമോ പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇതറിഞ്ഞയുടൻ പൊലീസ് സംഭവത്തില്‍ ഇടപ്പെട്ടെന്നും പക്ഷേ തട്ടിപ്പുസംഘം അപ്രത്യക്ഷമാവുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
ആന്ധ്രയിലേയും തെലങ്കാനയിലേയും സിനിമാ പൈറസി വെബ്‌സൈറ്റുകളെ നിയന്ത്രിച്ചിരുന്ന സംഘത്തിലെ മുഖ്യകണ്ണി ഇമ്മധി രവിയെ ഹൈദരാബാദ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. ഇത്തരം തട്ടിപ്പ് സംഘത്തിനായി ശക്തമായ തെരച്ചിലാണ് സംസ്ഥാനത്ത് പൊലീസ് നടത്തുന്നത്.

