സംസ്ഥാന അതിർത്തിയായ ആര്യങ്കാവ് കോട്ടവാസലിൽ ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. തിരുനെൽവേലി സ്വദേശികളായി ഇരുവരേയും ചെങ്കോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ ദേശീയപാതയിൽ കോട്ടവാസൽ താഴെ ഭാഗത്തായിരുന്നു അപകടം. വളവ് തിരിയുന്നതിനിടെ ലോറി നിയന്ത്രണം വിട്ട് പാതയിൽ മറിയുകയായിരുന്നു. ചങ്ങനാശേരിയിൽ നിന്നും തിരുനെൽവേലിക്ക് കാഡ്ബോർഡ് കയറ്റിപോയ ലോറിയാണ് അപകടത്തിലായത്.