Site iconSite icon Janayugom Online

വിധു വിൻസെന്റിന്റെ റോഡ് മൂവി ‘വൈറൽ സെബി‘ക്ക് U/A സർട്ടിഫിക്കറ്റ്

വിധു വിൻസെൻ്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വൈറൽ സെബി‘ക്ക് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു. ഈജിപ്ഷ്യൻ സ്വദേശി മിറ ഹമീദ്, പ്രമുഖ യൂട്യൂബർ സുദീപ് കോശി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എൻ.എം ബാദുഷ, മഞ്ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. സജിത മഠത്തിൽ, ആനന്ദ് ഹരിദാസ് എന്നിവരുടേതാണ് ചിത്രത്തിൻ്റെ തിരക്കഥ. എൽദോ ശെൽവരാജ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഇർഷാദ്, നമിത പ്രമോദ്, സിദ്ധാർത്ഥ് ശിവ, ജോയ് മാത്യു, വെങ്കിടേഷ്, അനുമോൾ, കുട്ടിയേടത്ത് വിലാസിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: വിനോദ് ഇല്ലംമ്പിള്ളി, എഡിറ്റർ: ക്രിസ്റ്റി, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡോമേനിക്, ക്രിയേറ്റീവ് ഡയറക്ടർ: ജെക്സൺ ആൻ്റണി, സംഗീതം: വർക്കി, ആർട്ട്: അരുൺ ജോസ്, കോസ്റ്റ്യൂം: അരവിന്ദ്, മേക്കപ്പ്: പ്രദീപ് രംഗൻ, ആക്ഷൻ: അഷറഫ്‌ ഗുരുക്കൾ, സൗണ്ട് ഡിസൈൻ: സന്ദീപ് കുറിശ്ശേരി, കളറിസ്റ്റ്:ലിജു പ്രഭാകർ,വി.എഫ്.എക്സ്: കോക്കനട്ട് ബഞ്ച്, സൗണ്ട് മിക്സിങ്: ആശിഷ് ഇല്ലിക്കൽ, സ്റ്റിൽസ്: ഷിബി ശിവദാസ്, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ENGLISH SUMMARY:U / A Cer­tifi­cate for Vid­hu Vin­cen­t’s Road Movie ‘Viral SEBI’
You may also like this video

Exit mobile version