Site icon Janayugom Online

പന്ത്രണ്ടാം ക്ലാസില്‍ സയന്‍സ് പഠിച്ചില്ലെങ്കിലും നഴ്സിങ് പഠിച്ചിറങ്ങിയവര്‍ നഴ്സുുമാര്‍തന്നെ; പിഎസ് സി വിവേചനത്തിനെതിരേ യുഎൻഎ കോടതിയിൽ

സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് പ്ലസ്ടു, വിഎച്ച്എസ് സി, പ്രിഡിഗ്രി എന്നിവയിൽ സയൻസ് ഇതര വിഷയങ്ങൾ പഠിച്ചവർക്കും അപേക്ഷിക്കാൻ കഴിയണമെന്ന ആവശ്യവുമായി യുഎൻഎ (യുണൈറ്റഡ് നഴ്‌സ് അസോസിയേഷൻ) സംസ്ഥാന കമ്മിറ്റി എറണാകുളം ട്രിബ്യൂണൽ കോടതിയിൽ കേസ് ഫയൽ ചെയ്തു.

കഴിഞ്ഞമാസം പിഎസ് സി ഇറക്കിയ വിജ്ഞാപനത്തിൽ ഗ്രേഡ് രണ്ട് സ്റ്റാഫ് നഴ്‌സ് തസ്തികയിൽ ജനറൽ നഴ്സിങ് പഠിച്ച ഉദ്യോഗാർഥികൾ സയൻസ് വിഷയം പഠിച്ചവരായിരിക്കണമെന്ന നിബന്ധന വച്ചിരുന്നു. പിഎസ്‌സിയുടെ വിവേചനം മൂലം നൂറുകണക്കിന് പേർക്ക് അവസരം നഷ്ടമായി. സംസ്ഥാനത്തെ ഭൂരിപക്ഷം ജനറൽ നഴ്സിങ് പഠിച്ചവരും സയൻസ് ഇതര വിഷയങ്ങൾ പഠിച്ചവരാണ്. സ്വകാര്യ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന ഭൂരിപക്ഷം പേരും സയൻസ് ഇതര വിഷയങ്ങൾ പഠിച്ച് ജനറൽ നഴ്സിങ് കഴിഞ്ഞവരാണ്.

കൂടാതെ സർക്കാർ ആശുപത്രികളിൽ ഇവരെ താൽക്കാലിക ജീവനക്കാരായി നിയമിക്കാറുണ്ട്. എന്നാൽ, ഇവരെ മാറ്റിനിർത്തുന്ന നിലപാടാണ് പിഎസ്‌സിയും സർക്കാരും സ്വീകരിക്കുന്നത്. സയൻസ് വിഷയം പഠിച്ചവരും പഠിക്കാത്തവരുമായി ആയിരക്കണക്കിന് വിദ്യാർഥികളാണ് കേരളത്തിലെ നഴ്സിങ് കോളേജുകളിൽ നിന്ന് ഓരോ വർഷവും പഠിച്ചിറങ്ങുന്നത്. ബാങ്കിൽ നിന്ന് വായ്പയെടുത്തും മറ്റും പഠിച്ച വിദ്യാർഥികളാണ് പിഎസ് സി വിവേചനപരമായ തീരുമാനം മൂലം പ്രതിസന്ധിയിലായത്.

Eng­lish Sum­ma­ry: UNA against PSC’s discriminiation

You may like this video also

Exit mobile version